App Logo

No.1 PSC Learning App

1M+ Downloads
ഡിപ്രഷൻ അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളിൽപ്പെടാത്തത്

Aആരോഗ്യകരമായ സുഹൃദ്ബന്ധങ്ങൾ

Bഉത്കണ്ഠ

Cഅനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ

Dപഠന പിന്നാക്കാവസ്ഥ

Answer:

A. ആരോഗ്യകരമായ സുഹൃദ്ബന്ധങ്ങൾ

Read Explanation:

ഡിപ്രഷൻ അഥവാ വിഷാദം

  • ആധുനിക ലോകത്തെ ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. 
  • മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവർത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം.
  • രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്.
  • മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്. 

 

  • സ്‌കൂളില്‍ പോകുന്നതിനു മുമ്പുള്ള പ്രായത്തില്‍ 0.3 ശതമാനവും സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ 1 ശതമാനവും വിഷാദരോഗം കണ്ടുവരുന്നുണ്ട്.
  • പ്രായം കൂടുന്തോറും  ഇത് വർധിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
  • കൗമാരക്കാരിൽ  1 ശതമാനം മുതല്‍ 6 ശതമാനം വരെ വിഷാദം കണ്ടുവരുന്നു.
  • കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

ഡിപ്രഷന്റെ ലക്ഷണങ്ങൾ

  • മുന്‍മ്പ് താല്‍പര്യവും സന്തോഷവും നല്‍കിയിരുന്ന കാര്യങ്ങളില്‍ ഇപ്പോള്‍ സന്തോഷക്കുറവ് അനുഭവപ്പെടുക
  • പെട്ടന്നുള്ള ദേഷ്യം അല്ലെങ്കിൽ കാരണമില്ലാതെ ദേഷ്യപ്പെടുക,ആക്രമണ മനോഭാവം.
  • ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കുക
  • ഇടയ്ക്കിടെ കാരണവുമില്ലാതെ കരയുകയും അതുപോലെ കരയുന്ന മുഖത്തോടെയും കാണപ്പെടുന്നു
  • ഉറക്ക കൂടുതലോ കുറവോ
  • അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ


Related Questions:

"മുതിർന്നവരുടെ കൈത്താങ്ങിന്റെ സഹായത്തോടെ കുട്ടികൾ ഇന്നു ചെയ്യുന്ന കാര്യം നാളെ അവർ ഒറ്റയ്ക്ക് തന്നെ ചെയ്യും". ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Confidence ,happiness, determination include

  1. Negative attitude
  2. Positive attitude
  3. Neutral attitude
  4. Creative attitude
    ദൃശ്യപരവും സ്ഥലപരവുമായ കഴിവുകളെ മാപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷ ഏതാണ് ?
    പഠന പീഠസ്ഥലിയുടെ കാരണങ്ങളിൽ പെടുന്നവ ഏതെല്ലാം ?
    ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ് :