Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന തദ്ദേശ സ്വയംഭരണ അനുബന്ധ സ്ഥാപനങ്ങൾ, പദ്ധതികൾ ഇവയിൽ ഉൾപ്പെടാത്തത് ഏത് ?

Aകൈറ്റ്

Bകില

Cശുചിത്വ മിഷൻ

Dകുടുംബശ്രീ

Answer:

A. കൈറ്റ്

Read Explanation:

കൈറ്റ് (KITE)

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ്.

  • KITE - കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ

കില (KILA)
കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില

  • Kerala Institute of Local Administration

ശുചിത്വ മിഷൻ

മാലിന്യമുക്ത കേരള പരിപാടി ലക്ഷ്യമിട്ടിരിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് ശുചിത്വ മിഷന്‍ പ്രവര്‍ത്തിക്കുന്നു.

കുടുംബശ്രീ

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ.

 

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അനുബന്ധ സ്ഥാപനങ്ങള്‍

  1. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്
  2. ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍
  3. ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍
  4. കുടുംബശ്രീ
  5. കില 
  6. കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്. (തദ്ദേശ മിത്രം)
  7. കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി - ക്രൂസ്
  8. ക്ലീന്‍ കേരള കമ്പനി

 


Related Questions:

Brahmananda Swami Sivayogi's Sidhashrama is situated in :
സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കുന്ന വാർദ്ധക്യകാല ഗൃഹങ്ങളിൽ കുറഞ്ഞത് എത്ര മുതിർന്ന പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതാണ് ?
കേരള ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?