App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

Aഎഴുതപ്പെട്ട ഭരണഘടന

Bപ്രസിഡൻഷ്യൽ സമ്പ്രദായം

Cമൌലിക അവകാശങ്ങൾ

Dസ്വതന്ത്ര നീതിന്യായ വ്യവസ്ഥ

Answer:

B. പ്രസിഡൻഷ്യൽ സമ്പ്രദായം

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ചില പ്രധാന സവിശേഷതകൾ

  • എഴുതപ്പെട്ട ഭരണഘടന
  • പാർലമെന്ററി ഭരണസമ്പ്രദായം
  • മൗലിക കർത്തവ്യങ്ങൾ
  • മൗലിക അവകാശങ്ങൾ
  • നിർദ്ദേശക തത്വങ്ങൾ
  • നിയമ വാഴ്ച്ച
  • സംയുക്തഭരണവ്യവസ്ഥ
  • സ്വതന്ത്രനീതിന്യായവ്യവസ്ഥ

പാർലമെൻറ് എക്സിക്യൂട്ടീവ് വ്യവസ്ഥയും,പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് വ്യവസ്ഥയും:

  • ഒരു പാർലമെന്ററി എക്സിക്യൂട്ടീവിൽ രാഷ്ട്രതലവൻ, ഗവൺമെന്റ് തലവൻ എന്നിങ്ങനെ രണ്ട് സുപ്രധാന പദവികൾ ഉണ്ട്.
  • ഈ രണ്ട് തസ്തികകളും കൈകാര്യം ചെയ്യുന്നത് രണ്ട് വ്യത്യസ്ത വ്യക്തികളാണ്.  
  • ഇന്ത്യയിൽ നിലനിൽക്കുന്നത് പാർലമെൻറ് എക്സിക്യൂട്ടീവ് വ്യവസ്ഥയാണ്.
  • ഇവിടെ ഗവൺമെൻറിൻറെ തലവൻ പ്രധാനമന്ത്രിയും രാഷ്ട്രത്തിൻറെ തലവൻ രാഷ്ട്രപതിയും ആണ്.
  • പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് വ്യവസ്ഥയിൽ രാഷ്ട്രതലവൻ,  ഗവൺമെന്റ് എന്നിങ്ങനെ രണ്ട് തസ്തികകളും ഒരാൾ മാത്രം കൈകാര്യം ചെയ്യുന്നു. 
  • അമേരിക്കയിൽ നിലനിൽക്കുന്നത് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് വ്യവസ്ഥയാണ്.

Related Questions:

Who is the famous writer of ‘Introduction to the Constitution of India’?
Who was the head of the Steering Committee?
What is the meaning of "Equality before the law" under Article 14?
Which of the following countries have an Unwritten Constitution?
The declaration that Democracy is a government “of the people, by the people, for the people” was made by