App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഇരയിമ്മൻ തമ്പിയുടെ മകളേത്?

Aകുട്ടിക്കുഞ്ഞു തങ്കച്ചി

Bകാളിപ്പിള്ള തങ്കച്ചി

Cകനക

Dഇവരാരുമല്ല

Answer:

A. കുട്ടിക്കുഞ്ഞു തങ്കച്ചി

Read Explanation:

🔳ഇരയിമ്മൻ തമ്പിയുടേയും, ഇടക്കോട്ടു കാളിപ്പിള്ളതങ്കച്ചിയുടേയും മകളാണു് കുട്ടിക്കുഞ്ഞു തങ്കച്ചി. 🔳ശരിപേര് ലക്ഷ്മിപ്പിള്ള, ഓമനപ്പേരാണ് കുട്ടിക്കുഞ്ഞ്. 🔳പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904). 🔳പാർവ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്.


Related Questions:

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

2023 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ വ്യക്തി ആര് ?

കഥകളിയുടെ ഉപജ്ഞാതാവ്?

024 ഒക്ടോബറിൽ അന്തരിച്ച നരിപ്പറ്റ നാരായണൻ നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?