App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?

Aകളിക്കളം

Bപൂമ്പാറ്റ

Cതളിര്

Dവിടരുന്ന മൊട്ടുകൾ

Answer:

C. തളിര്

Read Explanation:

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

  • കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ൽ പ്രവർത്തനമാരംഭിച്ചു
  • കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നു
  • മലയാളത്തിലെ ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
  • മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസാഹിത്യ പുരസ്കാരങ്ങളും ,എഴുത്തുകാർക്കും ചിത്രകാർക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു.
  • സാംസ്കാരിക വകുപ്പിനുവേണ്ടി എല്ലാവർഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നു
  • കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'തളിര് വായനാമത്സരം' നടത്തുന്നതും ഇൻസ്റ്റിറ്റ്യൂട്ട് ആണ്
  • സാംസ്കാരിക വകുപ്പ് മന്ത്രി ചെയർമാനായുള്ള ഒരു ഭരണസമിതിയാണ് ഇൻസ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

 


Related Questions:

മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര് ?
അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം കെ സാനു സ്മാരകം സ്ഥാപിതമാകുന്നത് ?

താഴെപ്പറയുന്ന സാഹിത്യകാരന്മാരുടെ തൂലികാനാമങ്ങൾ ശരിയായത് തെരെഞ്ഞെടുക്കുക :

  1. ആഷാ മേനോൻ- കെ. ശ്രീകുമാർ
  2. ആനന്ദ്- എം.കെ. മേനോൻ
  3. ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരി
  4. വിലാസിനി - പി. സച്ചിദാനന്ദ്
    Who is the author of Kathayillathavante katha?
    എം ടി യുടെ ജീവചരിത്രം രചിച്ചത്?