Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Aകൃഷിയും കന്നുകാലിവളർത്തലും ഭക്ഷ്യോൽപന്നങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കി

Bകാർഷിക രംഗത്ത് മിച്ചോൽപാദനം സാധ്യമായതോടെ സമൂഹത്തിലെ ഒരു വിഭാഗം കാർഷികപ്രവർത്തനങ്ങളിൽ നിന്ന് സ്വതന്ത്രരായി

Cകളിമൺപാത്ര നിർമ്മാണം, നെയ്ത്ത് തുടങ്ങിയ മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ തുടങ്ങി

Dതാൽക്കാലികവാസവും കാർഷിക ഗ്രാമങ്ങളും വളർന്നുവന്നു

Answer:

D. താൽക്കാലികവാസവും കാർഷിക ഗ്രാമങ്ങളും വളർന്നുവന്നു

Read Explanation:

നവീന ശിലായുഗ വിപ്ലവം

  • കൃഷിയും കന്നുകാലിവളർത്തലും ഭക്ഷ്യോൽപന്നങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കി

  • തൽഫലമായി സ്ഥിരവാസവും കാർഷികഗ്രാമങ്ങളും വളർന്നുവന്നു.

  • കളിമൺപാത്രനിർമ്മാണവും കളിമണ്ണുകൊണ്ടു നിർമ്മിച്ച ഇഷ്ടികകളുടെ ഉപയോഗവും ധാന്യസംഭരണം സാധ്യമാക്കി

  • കാർഷിക രംഗത്ത് മിച്ചോൽപാദനം സാധ്യമായതോടെ സമൂഹത്തിലെ ഒരു വിഭാഗം കാർഷികപ്രവർത്തനങ്ങളിൽ നിന്ന് സ്വതന്ത്രരായി

  • അവർ കളിമൺപാത്ര നിർമ്മാണം, നെയ്ത്ത് തുടങ്ങിയ മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ തുടങ്ങി.


Related Questions:

ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?
ആദ്യകാല വേദകാലത്ത് കൃഷി ചെയ്യുന്നതിനായി ഉപയോഗിച്ച പ്രധാന രീതി ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയെക്കാൾ വലിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ
  2. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയേക്കാൾ ചെറിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ .
  3. മൈക്രോലിത്തുകൾ (Microliths) അഥവാ സൂക്ഷ്‌മശിലകൾ എന്ന് വിളിക്കുന്ന കല്ലുപകരണങ്ങൾ ഉപയോഗിച്ചിരുന്ന കാലമാണിത്.
    പ്രാചീന ശിലായുഗത്തിൽ നിന്നും നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?
    ചെമ്പും ശിലായുധങ്ങളും ഒരുമിച്ച് ഉപയോഗിച്ച കാലഘട്ടം ഏതാണ്?