Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പ്രഥമ ശുശ്രൂഷയിൽ ചെയ്യാൻ പാടില്ലാത്തത് ?

Aമുറിവുണ്ടായാൽ രക്തസ്രാവം നിയന്ത്രിക്കുക.

Bകണ്ണിൽ പൊടി വീണാൽ ശുദ്ധജലം ഉപയോഗിച്ച് കഴുകുക.

Cപാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഊറ്റി കളയുക.

Dഎല്ലൊടിയുകയോ പൊട്ടുകയോ ചെയ്താൽ സ്പ്ലിൻറ് ഇടുക.

Answer:

C. പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഊറ്റി കളയുക.

Read Explanation:

പ്രഥമ ശുശ്രൂഷ (First aid)

  • ഒരു അപകടം നടന്നാലുടന്‍ ആദ്യം സംഭവസ്ഥലത്തെത്തുന്നയാള്‍ അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക കര്‍ത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്.
  • അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നല്‍കാറുള്ളത്.
  •  പ്രഥമശുശ്രൂഷയുടെ പിതാവ് - ഡോ. പ്രഡറിക് ഈസ്മാർക്ക്
  • ലോക പ്രഥമ ശുശ്രൂഷ ദിനമായി ആചരിക്കുന്നത് - സെപ്തംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം

  • പാമ്പ് കടിയേറ്റാല്‍ കടിയേറ്റ വ്യക്തിയെ ഇളകാനോ നടക്കാനോ അനുവദിക്കരുത്. ഇളകിയാള്‍ രക്ത ഓട്ടം കൂടുതലാവും.അപ്പോള്‍ വിഷം കലര്‍ന്ന രക്തം എല്ലാ ഭാഗത്തേക്കും വ്യാപിക്കാനും സ്ഥിതി ഗുരുതരമാവാനും സാധ്യതയുണ്ട്.
  • കടിയേറ്റ ഭാഗം ഹൃദയത്തിൻ്റെ ലെവലി‍ല്‍ നിന്നും താഴ്ത്തി പിടിക്കണം. കടിയേറ്റ മുറിവ് ഭാഗത്തില്‍ നിന്നും ഏകദേശം അഞ്ച് ഇഞ്ച് മുകളിലായി ചരടോ, കട്ടിയുള്ള നൂലോ ബെല്‍ട്ടോ ഉപയോഗിച്ച് രക്ത ഓട്ടം നടക്കാത്ത വിധത്തില്‍ മുറുക്കി കെട്ടേണ്ടതാണ്.
  • കഴിയുമെങ്കില്‍ കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ ശ്രമിക്കുക. അത് ചികിത്സക്ക് വളരെ പ്രധാനപ്പെട്ടതാണ്.
  • എത്രയും പെട്ടന്ന് രോഗിയെ ഡോക്ടറുടെ അടുത്ത് എത്തിക്കുക.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻറെ ലക്ഷണങ്ങൾ ഏതെല്ലാം ?

(1) പാമ്പിൻറെ പല്ലുകൾ ഇറങ്ങിയതിൻ്റെ പാടുകൾ 

(2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന 

(3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർക്കെട്ടും ചുമപ്പ് നിറവും 

(4) മനം പുരട്ടലും ഛർദിയും 

പാമ്പുകടിയേറ്റതിന്റെ ഒരു ലക്ഷണം.
പാമ്പ് കടിയേറ്റ വ്യക്തിക്കു നൽകുന്ന പ്രഥമ ശുശ്രൂഷയിൽ ഉൾപ്പെടാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. അടിയന്തിരമായി ആൻ്റിവെനം കുത്തിവെക്കാൻ സൗകര്യമുള്ള ആശുപ്രതിയിൽ എത്തിക്കുക. ii. കടിയേറ്റ ഭാഗം ഹൃദയനിരപ്പിൽ നിന്നും താഴ്ത്തി വയ്ക്കുക. iii. നടക്കാൻ അനുവദിക്കാതിരിക്കുക.
പാമ്പു കടിയേറ്റയാൾക്ക് നൽകേണ്ട പ്രഥമ ശുശ്രുഷ താഴെ പറയുന്നവയിൽ ഏതാണ്?