App Logo

No.1 PSC Learning App

1M+ Downloads
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?

Aകരിമ്പിന്റെ ജന്മദേശം ഇന്ത്യയാണ്

Bഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കരിമ്പുൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്

Cനൈട്രജന്റെ അംശം കൂടുതലുള്ള മണ്ണാണ് കൃഷിക്കനുയോജ്യം

Dഇവയൊന്നുമല്ല

Answer:

A. കരിമ്പിന്റെ ജന്മദേശം ഇന്ത്യയാണ്

Read Explanation:

  • പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യമാണ് കരിമ്പ്.
  • ശാസ്ത്രനാമം - സക്കാരം ഓഫിസിനാരം 
  • ഇന്ത്യയാണ് കരിമ്പിൻറെ ജന്മനാട് എന്ന് കണക്കാക്കപ്പെടുന്നു.

  • അലക്സാണ്ടര്‍ ബി സി 325-ല്‍ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കരിമ്പ്‌ കൊണ്ടുപോയിരുന്നു എന്ന ചരിത്ര രേഖകളിൽ പറയപ്പെടുന്നു.
  • ഗംഗാനദീതട നിവാസികളാണ്‌ കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്.
  • കരിമ്പുകൃഷിയ്ക്ക് അനുയോജ്യമായ മണ്ണിനങ്ങൾ - കറുത്ത മണ്ണ്, എക്കൽ മണ്ണ് 

  • ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
  • കരിമ്പിൻ ജ്യൂസ് ദേശീയ പാനീയമായ രാജ്യം - പാകിസ്ഥാൻ
  • ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ  സംസ്ഥാനം - ഉത്തർപ്രദേശ് 

Related Questions:

Bhupesh suffered crop failure for few years. When he got the pH of the soil examined, it was about 11.6. Which of the following compounds can he use to treat the soil of his agricultural field?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?
"ജീൻ ബാങ്ക് പദ്ധതി" ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം?
ജൈവകൃഷിയുടെ പിതാവായി അറിയപ്പെടുന്നത് ?
Coorg honey dew is a variety of: