Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന നർമ്മദ നദിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി എത് ?

  1. അമർഖണ്ഡ് പിറഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദിയാണ് നർമ്മദ 
  2. നർമ്മദ നദി പടിഞ്ഞാറേയ്ക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നു. 

A(i), (ii) ശരിയാണ്

B(i) ശരി (ii) തെറ്റ്

C(i) തെറ്റ് (ii) ശരി

D(i), (ii) തെറ്റാണ്

Answer:

A. (i), (ii) ശരിയാണ്

Read Explanation:

നർമ്മദ

  • ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി - നർമ്മദ (1312 കി.മീ.)
  • നർമ്മദ നദി പടിഞ്ഞാറേയ്ക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നു. 
  • നർമ്മദ നദിയുടെ ഉത്ഭവസ്ഥാനം - അമർകാണ്ഡക്
  • ഭ്രംശ താഴ്വരകളിലൂടെ ഒഴുകുന്ന നദി - നർമ്മദ 
  • വിന്ധ്യാ-സാത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴു കുന്ന നദി - നർമ്മദ
  • ഓംകാരേശ്വർ ഡാം സ്ഥിതി ചെയ്യുന്ന നദി - നർമ്മദ (മധ്യപ്രദേശ്)
  • ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന നദി - നർമ്മദ 
  • പർവ്വതങ്ങൾക്ക് ഇടയിലൂടെ ഒഴുകുന്ന നദി - നർമ്മദ
  • നർമ്മദ ഒഴുകുന്ന സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് 
  • പ്രധാന പോഷകനദികൾ - ഷേർ, താവാ, ഹിരൺ
  • ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി - നർമ്മദ
  • ഡക്കാൻ പീഠഭൂമിയേയും മാൾവാ പീഠഭൂമിയേയും വേർതിരിക്കുന്ന നദി - നർമ്മദ
  • സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി - നർമ്മദ

Related Questions:

സിന്ധുവിൻ്റെ ഉദ്ഭവം കണ്ടെത്തിയ സ്വീഡിഷ് പര്യവേഷകൻ ?

യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയ നദി.
  2. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും കിഴക്കേയറ്റത്ത് ഉദ്ഭവിക്കുന്ന നദി.
  3. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി.
  4. ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന്‌ വേര്‍തിരിക്കുന്ന നദി.
    ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏതാണ് ?
    "ഭീമ" ഏത് നദിയുടെ പോഷകനദിയാണ് ?

    പ്രാചീനകാലത്ത് ബിയാസ് അറിയപ്പെട്ടിരുന്നത് :

    1. വിപാസ
    2. വിതാസ്ത
    3. അർജികുജ
    4. പരുഷ്നി