Challenger App

No.1 PSC Learning App

1M+ Downloads

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത് ?

  1. ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
  3. ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു
  4. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി

    Aമൂന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഹരിതവിപ്ലവം

    • അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ. ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശി നികൾ, കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉൽപ്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി - ഹരിതവിപ്ലവം

    • 1940-1970 കാലഘട്ടങ്ങളിൽ കാർഷിക മേഖല യിൽ നിലനിന്നിരുന്ന മാന്ദ്യം കുറയ്ക്കുവാനായി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ നടപ്പിലാക്കിയ കാർഷിക മുന്നേറ്റം അറിയപ്പെടുന്നത് - ഹരിതവിപ്ലവം

    • ഹരിതവിപ്ലവം ആരംഭിച്ച രാജ്യം- മെക്സിക്കോ

    • ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്

    • ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു

    • ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു

    • ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു

    • ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി


    Related Questions:

    ഹരിതവിപ്ലവത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    i) ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ, ജലസേചന സൗകര്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, കാർഷിക ധനസഹായം എന്നിവ കുറഞ്ഞ പലിശ നിരക്കിൽ പ്രയോജനപ്പെടുത്തി കാർഷിക ഉൽപ്പാദനത്തിൽ ഗണ്യമായ പുരോഗതിയാണ് ഹരിത വിപ്ലവം.

    ii) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് അരിയുടെയും ഗോതമ്പിന്റെയും കാര്യത്തിൽ, അത് സ്വയംപര്യാപ്തത കൈവരിക്കാനും വിദേശ ആശ്രിതത്വം ഇല്ലാതാക്കാനും കഴിഞ്ഞു.

    ഹരിത വിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ (1960-1970) ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചത് ഏത് സംസ്ഥാനങ്ങൾക്കാണ് ?

    1. കേരളം, ഗോവ

    2. പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്

    3. ബീഹാർ, ഒഡീഷ

    4. ഗുജറാത്ത്, മഹാരാഷ്ട്ര

    ഹരിത വിപ്ലവത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. ഭക്ഷ്യധാന്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഹരിത വിപ്ലവം രാജ്യത്തെ സഹായിച്ചിട്ടുണ്ട്.
    2. ഉയർന്ന വിളവ് നൽകുന്ന ഇനം വിത്തുകൾ ഹരിതവിപ്ലവത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായിരുന്നു.
    3. ഗ്രിഗർ മെൻഡലിനെ "ഹരിത വിപ്ലവത്തിൻ്റെ പിതാവ്" ആയി കണക്കാക്കുന്നു.

      ഹരിത വിപ്ലവത്തിൻ്റെ പ്രധാന ഘടകങ്ങൾ ഇവയാണ് :;

      1. HYV വിത്തുകൾ.
      2. സുസ്ഥിര വികസനം.
      3. രാസവളങ്ങളും കീടനാശിനികളും.
      4. ട്രാക്ടർ പമ്പ് സെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾ.
      5. ജൈവ വിത്തിന്റെയും ജൈവവളങ്ങളുടെയും ഉപയോഗം.
        താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?