App Logo

No.1 PSC Learning App

1M+ Downloads
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട വരെ കണ്ടെത്താനുള്ള തിരച്ചിലിൽ മികച്ച പ്രകടനം നടത്തിയതിന് സംസ്ഥാന ബഹുമതി നേടിയ പോലീസ് നായ?

Aഡോണ

Bജൂലി

Cഡയാന

Dമേഴ്സി

Answer:

A. ഡോണ

Read Explanation:

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി ലഭിച്ചു. ഇടുക്കി പോലീസിന്റെ ഡോഗ്‌സ്‌ക്വാഡിലെ ഡോണ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചിട്ടുണ്ട്. തിരച്ചില്‍ - രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ.


Related Questions:

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?
സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഡെബിയൻറെ 2023 ലെ അന്താരാഷ്ട്ര സമ്മേളനമായ ഡെബ് കോൺഫെറൻസിൻറെ വേദി എവിടെ ?
കേരള ഗവൺമെൻറിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?