Challenger App

No.1 PSC Learning App

1M+ Downloads
പരിശീലനത്തിൻ്റെ പ്രാധാന്യം സിദ്ധാന്തിച്ച മനഃശാസ്ത്രജ്ഞൻ ?

Aപാവ്ലോവ്

Bസ്കിന്നർ

Cതോൺഡൈക്ക്

Dപിയാഷെ

Answer:

C. തോൺഡൈക്ക്

Read Explanation:

എഡ്വേർഡ് ലി തോൺഡൈക്ക് (Edward Lee Thorndike) (1874-1949):

  • അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു ഇദ്ദേഹം.
  • ശ്രമ-പരാജയ സിദ്ധാന്തത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് തോഡൈക്ക് ആണ്. 

ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory):

  • ചോദകവും (Stimulus -s) പ്രതികരണവും (Response-R) തമ്മിലുള്ള സംയോഗ്മാണ്, ഈ പഠനത്തിന്റെ അടിസ്ഥാനം.
  • ഇത്തരത്തിലുള്ള സംയോഗത്തെ, സംബന്ധം (Connection) എന്നു പറയുന്നു. അതിനാൽ, ഈ സിദ്ധാന്തത്തെ സംബന്ധ വാദം (Connectionism) എന്നും, ബന്ധ സിദ്ധാന്തം (Bond Theory) എന്നും അറിയപ്പെടുന്നു.   
  • ചോദക - പ്രതികരണങ്ങൾ ശക്തിപ്പെടുകയോ, ക്ഷയിക്കുകയോ ചെയ്യുന്നത് ശീല രൂപീകരണത്തിനോ, ശീല നിഷ്കാസനത്തിനോ കാരണമാകുന്നു. 
  • തെറ്റുകൾ വരുത്തിയിട്ട്, പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
  • അതിനാൽ ഈ സിദ്ധാന്തത്തെ ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory) എന്നും അറിയപ്പെടുന്നു.

 


Related Questions:

ക്ലാസിൽ ഗണിതം പഠിപ്പിക്കുന്ന അസി ടീച്ചർ. കുട്ടികളോട് ഒരേപോലുള്ള 4 വസ്തുക്കളും 3 വസ്തുക്കളും ചേർത്തുവച്ച് ആകെ എത്ര വസ്തുക്കളുണ്ടെന്ന് കണ്ടെത്താൻ പറഞ്ഞു. തുടർന്ന് 4 വസ്തുക്കളും 3 വസ്തുക്കളും വച്ച് ആകെ വസ്തുക്കൾ രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം കണ്ടെത്താൻ പറഞ്ഞു പിന്നീട് ഇതിനെ ഗണിതപരമായി അക്കങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കാൻ പറഞ്ഞു. ഇപ്രകാരം പഠനത്തിലൂടെ ആശയ സ്വാംശീകരണം സാധ്യമാക്കുന്ന രീതി മുന്നോട്ട് വച്ചത് ആര് ?
A boy wearing a shirt with non noticeable ink spot thinks that all will notice the ink spot on his shirt. This is an example of
താഴെ പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിന്റെ (Social constructivism) പിൻബലം ഇല്ലാത്ത പഠനരീതി ഏത് ?
Select the term used by Albert Bandura to refer to the overall process of social learning:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് സ്കിന്നറുടെ പിൻഗാമികൾ അംഗീകരിക്കാൻ സാധ്യത ?