Challenger App

No.1 PSC Learning App

1M+ Downloads
2018-ലെ പ്രളയത്തിൽ പൂർണ്ണമായോ, ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാർക്കും അധികധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതി ഏത് ?

Aആശ്വാസകിരണം പദ്ധതി

Bപ്രത്യുത്ഥാനം പദ്ധതി

Cസഹജീവനം പദ്ധതി

Dമിത്രം പദ്ധതി

Answer:

B. പ്രത്യുത്ഥാനം പദ്ധതി

Read Explanation:

  • 2018-ലെ പ്രളയത്തിൽ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവരുള്ള കുടുംബങ്ങൾക്ക് അധികധനസഹായം നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) തയ്യാറാക്കിയ പദ്ധതി - പ്രത്യുത്ഥാനം പദ്ധതി

  • ലക്ഷ്യം: 15% എങ്കിലും വീട് തകർന്ന കുടുംബങ്ങളിലെ കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ധനസഹായം നൽകുക.

  • ആശ്വാസകിരണം: കിടപ്പുരോഗികളെയും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്.

  • സഹജീവനം പദ്ധതി : കേരള സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും അടിയന്തരവുമായ പിന്തുണ നൽകാനായി ആവിഷ്കരിച്ച പദ്ധതിയാണ് സഹജീവനം. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയവർക്ക് വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കാനും, 3000-ത്തോളം പരിശീലനം ലഭിച്ച വോളണ്ടിയർമാരിലൂടെ പഞ്ചായത്ത്/ബ്ലോക്ക് തലങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സഹകരണത്തോടെ സഹായം എത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

  • മിത്രം പദ്ധതി : കേരള സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന, ജയിലിലായവരുടെ കുടുംബാംഗങ്ങൾ, മുൻ തടവുകാർ, അതിക്രമത്തിന് ഇരയായവർ എന്നിവർക്ക് തൊഴിൽ പരിശീലനവും പുനരധിവാസവും നൽകി സ്വയംപര്യാപ്തത ഉറപ്പാക്കുന്ന പദ്ധതിയാണ് മിത്രം പദ്ധതി. ഈ പദ്ധതി വഴി ഗുണഭോക്താക്കളുടെ സാമൂഹിക-സാമ്പത്തിക വികസനവും വരുമാന വർദ്ധനവും ലക്ഷ്യമിടുന്നു.


Related Questions:

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര് ?
കേരള സർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
The name of ambitious project to reform public health sector introduced by Kerala Government is :
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി താഴെ പറയുന്നവയിൽ എതാണ് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :