App Logo

No.1 PSC Learning App

1M+ Downloads
കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 175

Bസെക്ഷൻ 174

Cസെക്ഷൻ 173

Dസെക്ഷൻ 172

Answer:

C. സെക്ഷൻ 173

Read Explanation:

Chapter - XIII - Information to the police and their Powers to Investigate [പോലീസിന് കൊടുക്കുന്ന വിവരവും അന്വേഷണത്തിനുള്ള അവരുടെ അധികാരങ്ങളും )

BNSS Section 173 - Information in Cognizable Cases ( കൊഗ്‌നൈസബിൾ കേസുകളിലെ വിവരം).

  • 173 (1) - ഒരു കൊഗ്‌നൈസബിൾ കുറ്റം ചെയ്യുന്നത് സംബന്ധിച്ച് കൊടുക്കുന്ന ഏതൊരു വിവരവും, കുറ്റകൃത്യം ചെയ്‌ത പ്രദേശം ഏതാണെങ്കിലും, അത് ഒരു പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന്, വാക്കാലൊ, ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ നല്‌കാവുന്നതാണ്, കൂടാതെ -

  • (i) വാക്കാൽ നൽകുന്നതാണെങ്കിൽ , അയാളോ അയാളുടെ നിർദേശത്തിൻ കീഴിലോ എഴുതേണ്ടതും, വിവ‌രം കൊടുക്കുന്ന ആളെ അതു വായിച്ചു കേൾപ്പിക്കേണ്ടതും ആകുന്നു; അങ്ങനെ കൊടുക്കുന്ന ഏതൊരു വിവരവും, എഴുതി നല്‌കുന്നതോ മുകളിൽ പറഞ്ഞതു പോലെ. എഴുതി രേഖപ്പെട്ടുത്തിയതായാലും, അത് നല്‌കുന്ന ആൾ ഒപ്പിടേണ്ടതാണ്

  • (ii ) ഇലക്ട്രോണിക് ആശയവിനിമയ മാർഗം വഴി ലഭിക്കുന്ന വിവരങ്ങൾ റെക്കോർഡ് ചെയ്യേണ്ടതും, ആ വിവരം നൽകിയ വ്യക്തിയെ നിന്നും മൂന്ന് ദിവസത്തിനകം റെക്കോർഡ് ചെയ്യുകയും ഒപ്പിട്ടു വാങ്ങേണ്ടതുമാണ്.

  • അതിന്റെ സാരം, സംസ്ഥാന ഗവൺമെന്റ് നിർദ്ദേശിക്കുന്ന രൂപത്തിൽ പേസ്തു‌ത പോലീസ് ഉദ്യോഗസ്ഥൻ ആ വിവരത്തെ അവിടത്തെ റെക്കോർഡ് ബുക്കിൽ ചേർക്കണം.

  • എന്നാൽ, 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ 64, 65, 66, 67, 68, 69, 70, 71, 74, 75, 76, 77, 78, 79, 124 എന്നിവ പ്രകാരമുള്ള ഒരു കുറ്റം സംബന്ധിച്ചുള്ള വിവരം കുറ്റത്തിനിരയായ ഒരു സ്ത്രീ നല്‌കുമ്പോൾ, അപ്രകാരമുള്ള വിവരം ഒരു വനിത പോലീസ് ഉദ്യോഗസ്ഥയോ, മറ്റേതെങ്കിലും ഉദ്യോഗസ്ഥയോ ആയിരിക്കണം റിക്കോർഡ് ആക്കേണ്ടത്. എന്നു മാത്രമല്ല -

  • (a ) 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ 64, 65, 66, 67, 68, 69, 70, 71, 74, 75, 76, 77, 78, 79, 124 എന്നിവ പ്രകാരമുള്ള ഒരു കുറ്റം ആർക്കെതിരായാണോ നടന്നിട്ടുള്ളത് ആ വ്യക്തി മാനസികമായ ശാരീരികമായോ ആയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ പ്രസ്തുതയാളിന്റെ വാസസ്ഥലത്തോ അല്ലെങ്കിൽ അയാൾ തിരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മറ്റു സ്ഥലത്തുവെച്ച് ഒരു വ്യാഖ്യാതാവിൻ്റെയോ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്ക് പ്രത്യേക വിദ്യാഭ്യാസം നൽകുന്ന ആളിന്റെയോ സാന്നിധ്യത്തിൽ വച്ച് അയാളുടെ മൊഴി രേഖപ്പെടുത്തേണ്ടതാണ്

  • (b ) അപ്രകാരം വിവരം രേഖപ്പെടുത്തുന്നത് വീഡിയോയിൽ ചിത്രീകരിക്കേണ്ടതാണ്

  • (c ) പോലീസ് ഉദ്യോഗസ്ഥൻ ആ വ്യക്തിയുടെ മൊഴി (statement ) കഴിയുന്നത്ര പെട്ടെന്ന് 183-ാം വകുപ്പിലെ (a) ഖണ്ഡ പ്രകാരം ഒരു മജിസ്ട്രേറ്റിനെ കൊണ്ട് റിക്കോർഡ് ആക്കിയതാണ്

  • 173(2) - ഉപവകുപ്പ് (1) പ്രകാരം രേഖപ്പെടുത്തിയ വിവരത്തിന്റെ ഒരു പകർപ്പ് , വിവരം കൊടുക്കുന്നയാൾക്ക് അല്ലെങ്കിൽ ഇരയ്ക്ക് ഉടനടി സൗജന്യമായി കൊടുക്കേണ്ടത് ആകുന്നു

  • 173 (3) - 175-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് മുൻവിധികളില്ലാതെ, മൂന്നുവർഷമോ അതിൽ കൂടുതലോ എന്നാൽ ഏഴ് വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കാവുന്ന ഒരു കോഗ്നൈസബിൾ കുറ്റകൃത്യത്തിനെ കുറിച്ച് ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ, പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വാങ്ങിക്കൊണ്ട്

  • (i ) ഈ വിഷയത്തിൽ നടപടിയെടുക്കുന്നതിന് പ്രഥമ ദൃഷ്ട്യാ (Prima facie) കേസ് നിലവിൽ ഉണ്ടോ എന്ന് ഉറപ്പിക്കുന്നതിന് ആയുള്ള പ്രാഥമിക അന്വേഷണം 14 ദിവസത്തിനുള്ളിൽ വിചാരണ നടത്താവുന്നതോ അല്ലെങ്കിൽ

  • (ii) പ്രഥമ ദൃഷ്ട്യാ കേസ് കേസ് ഉണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ടു പോകാവുന്നതുമാണ്

  • 173 (4) - - (1) -ാം ഉപവകുപ്പിൽ പരാമർശിച്ച വിവരം രേഖപ്പെടുത്തുന്നതിന് ഒരു പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഒരു ഉദ്യോഗസ്ഥൻ വിസമ്മതം പ്രകടിപ്പിയാൽ, ആ വ്യക്‌തിക്ക് വിവരം എഴുതി പോസ്റ്റ് വഴിയും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടിന് അയച്ചു കൊടുക്കാവുന്നതാണ്

  • പ്രസ്തുത വിവരങ്ങളിൽ നിന്ന് പോലീസ് സൂപ്രണ്ടിന് ഒരു കോഗ്നൈസബിൾ കുറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി ബോധ്യമാകുന്നുവെങ്കിൽ, അദ്ദേഹം ആ കേസ് സ്വയം അന്വേഷണം നടത്തുകയും അല്ലെങ്കിൽ തന്റെ കീഴിലുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോട് അന്വേഷണം നടത്തുവാൻ നിർദ്ദേശിക്കുകയോ ചെയ്യേണ്ടതാണ്

    അങ്ങനെയുള്ള ഉദ്യോഗസ്ഥനെ ആ കുറ്റം സംബന്ധിച്ച് ഒരു പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതുമാണ്

  • ആ വ്യക്തിക്ക് ( സങ്കടകാരനായ വ്യക്തിക്ക് ) ഇത്തരം നടപടിക്രമങ്ങളിൽ തൃപ്തി ഇല്ലെങ്കിൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകാം


Related Questions:

സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണം നടത്താനുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരു വ്യക്തിക്ക് പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചാൽ, ആ നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്.എന്ന് പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?