App Logo

No.1 PSC Learning App

1M+ Downloads

മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

Aകേരളം

Bകർണാടകം

Cതമിഴ്നാട്

Dഒറീസ

Answer:

C. തമിഴ്നാട്

Read Explanation:

മിഡ്-ഡേ മീൽ സ്കീം

  • വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ പോഷക നിലവാരം ഉയർത്ത വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി.
  • സർക്കാർ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകൾ, സർക്കാർ എയ്ഡഡ് അങ്കണവാടികൾ, മദ്രസ, മഖ്തബുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു.
  • 1930ൽ ഫ്രഞ്ച് ഭരണത്തിന് കീഴിലുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ  ഇത്തരം ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി വന്നിരുന്നു.

  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, 1960 കളുടെ തുടക്കത്തിൽ തമിഴ്‌നാട്ടിൽ മുൻ മുഖ്യമന്ത്രി കെ. കാമരാജാണ് ഉച്ചഭക്ഷണ പദ്ധതി ആദ്യമായി  ആരംഭിച്ചത്.
  • 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയിൽ ഔദ്യോഗികമായി നാഷണൽ പ്രോഗ്രാം ഓഫ് ന്യൂട്രീഷനൽ സപ്പോർട്ട് ടു പ്രൈമറി എജ്യൂക്കേഷൻ (NPNSPE) എന്ന പേരിൽ ഉച്ചഭക്ഷണം പദ്ധതി ആരംഭിച്ചത്.
  • 2001ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ പദ്ധതി നടപ്പിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
  • 2008 ഏപ്രിൽ ഒന്നു മുതൽ ഇന്ത്യ മുഴുവൻ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.
  • മിഡ് ഡേ മീൽ പദ്ധതി പ്രകാരം കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് : സപ്ലൈകോ

Related Questions:

ഇന്ത്യയിലെ ആദ്യത്തെ യോഗാ സർവ്വകലാശാല?

ഡി.പി.ഇ.പി ആരംഭിച്ച വർഷം?

ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?

ഇന്ത്യയിലെ ആദ്യ വനിത കോളേജ്?

ഇഗ്നോന്റെ ആസ്ഥാനം?