App Logo

No.1 PSC Learning App

1M+ Downloads
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?

Aഹേബിയസ് കോര്‍പ്പസ്

Bമാന്‍ഡമസ്

Cപ്രൊഹിബിഷന്‍

Dക്വാ-വാറന്‍റോ

Answer:

D. ക്വാ-വാറന്‍റോ

Read Explanation:

ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

  •  മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.

  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി,ഭരണഘടനയുടെ226-ാംവകുപ്പു പ്രകാരമാണ് ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.

  • ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  • 1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.

    2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.

    3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

    4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.

    5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

 


Related Questions:

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?
Which article of the indian constitution deals with right to life?
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?
അർജുന അവാർഡ് നേടിയ ആദ്യ മലയാളി
The Right to Education act (2009) provides for free and compulsory education to all children of the age of