Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചോദഥം പ്രതികരണ ബന്ധമാണ് മനുഷ്യ വ്യവഹാരത്തിന്റെ അടിസ്ഥാനമെന്ന് അനുമാനിച്ചത് താഴെ പറയുന്നവരിൽ ആരാണ് ?

Aസിഗ്മണ്ട് ഫ്രോയ്ഡ്

Bവൈഗോട്സ്കി

Cനോം ചോംസ്കി

Dജെ ബി വാട്സൺ

Answer:

D. ജെ ബി വാട്സൺ

Read Explanation:

ജോൺ ബി. വാട്ട്സൺ (John Broadus Watson):

  • വാട്ട്അസൺ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു. 
  • വ്യവഹാര മനശാസ്ത്ര ശാഖയ്ക്ക് സൈദ്ധാന്തിക അടിത്തറ നൽകിയത് വാട്ട്സൺ ആയിരുന്നു.
  • വ്യവഹാര മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വാട്ട്സൺ ആണ്.

 

പ്രധാന കൃതികൾ:

  • Behaviorism
  • Psychology from the stand point of a Behaviorist
  • Behaviour: An Introduction to Comparative Psychology

പരീക്ഷണങ്ങൾ:

  1. കുഞ്ഞ് ആൽബർട്ട് (Little Albert) ന് ഒരു വെളുത്ത എലിയെ / മുയലിനെ / കുരങ്ങിനെ / മുഖം മൂടിയെ / കത്തുന്ന കടലാസിനെ തൊടാൻ ശ്രമിക്കുമ്പോൾ ഭീതിജനകമായ ശബ്ദം കേൾപ്പിച്ച് നടത്തിയ പരീക്ഷണങ്ങളെയാണ് Little Albert Experiments എന്ന് വിളിക്കുന്നത്. 
  2. ചുവന്ന ബൾബ് കത്തിയ ഉടനെ, ആടിന്റെ കാലിൽ ഷോക്ക് നൽകിക്കൊണ്ടുള്ള പരിക്ഷണം, വ്യവഹാരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

വാട്സന്റെ കണ്ടെത്തലുകൾ:

  1. ചോദക പ്രതികരണങ്ങളുടെ ആവർത്തനം പഠനത്തെ ശക്തമാക്കുന്നു.
  2. പരിസരമാണ് (Environment) ശിശു വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം
  3. ചോദകങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്, ഏത് തരം പ്രതികരണങ്ങളും രൂപപ്പെടുത്താം.
  4. കാലവിളംബം അനുബന്ധനത്തെ സ്വാധീനിക്കുന്നുണ്ട്.

 


Related Questions:

മഹാഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയോട് സദൃശ്യമാണ് മനസ്സ്. അതിന് മൂന്ന് തലങ്ങളുണ്ട് - ബോധ മനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ്. ഏത് മന:ശാസ്ത്ര സിദ്ധാന്തമാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത് ?

Statement I : It's designed to strengthen students knowledge of particular subject matter at any given time and the way it is organised.

Statement II : It is designed to teach organised bodies of content having a series of inter-related concepts or generalisations, and is also intended to develop the process skills.

The above cited statements supports :

ഒരു കൂട്ടി ഒരു ജീവിയുടെ പേര് പഠിക്കുന്നത് താഴെ പറയുന്ന ഏതു സിദ്ധാനത്തിന് ഉദാഹരണമാണ്
രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?
താഴെപ്പറയുന്നവയിൽ നിരന്തര വിലയിരുത്തലിൽ ഉൾപ്പെടാത്തതേത് ?