Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ സ്ഥിരം കാര്യനിർവഹണ വിഭാഗത്തിലുൾപ്പെടാത്തതാരാണ് ?

Aഗവർണർ

Bചീഫ് സെക്രട്ടറി

Cജില്ലാ കളക്ടർ

Dപഞ്ചായത്ത് സെക്രട്ടറി

Answer:

A. ഗവർണർ

Read Explanation:

സ്ഥിരം കാര്യനിർവഹണ വിഭാഗം (Permanent Executive)

  • സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെയാണ് സ്ഥിരം കാര്യനിർവഹണ വിഭാഗം എന്ന് പറയുന്നത്.

  • ഇവരെ Civil Servants അഥവാ സിവിൽ സർവീസുകാർ എന്ന് വിളിക്കുന്നു.

  • രാഷ്ട്രീയ മാറ്റങ്ങൾക്കോ തിരഞ്ഞെടുപ്പുകൾക്കോ അനുസൃതമായി ഇവരുടെ ഔദ്യോഗിക പദവികളിൽ മാറ്റം വരാറില്ല.

  • നിശ്ചിത പ്രായപരിധി വരെ ഇവർ സേവനത്തിൽ തുടരുന്നു.

രാഷ്ട്രീയ കാര്യനിർവഹണ വിഭാഗം (Political Executive)

  • ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെയാണ് രാഷ്ട്രീയ കാര്യനിർവഹണ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

  • ഉദാഹരണങ്ങൾ: മന്ത്രിമാർ, പ്രധാനമന്ത്രി, മുഖ്യമന്ത്രി.

  • ഇവരുടെ കാലാവധി തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് (സാധാരണയായി 5 വർഷം).

  • നയരൂപീകരണം നടത്തുന്നതിൽ ഇവർ പ്രധാന പങ്കുവഹിക്കുന്നു.


Related Questions:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ.

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. ഭരണഘടനയുടെ ആർട്ടിക്കിൽ 243K 243ZA എന്നിവ പ്രകാരം രൂപീകരിച്ചത്.
  2. ഗവർണർ നിയമിച്ചു
  3. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക.
  4. 1993 ഡിസംബർ 3-ന് നിലവിൽ വന്നു.

    കേരള ഗവണ്മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

    1. കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ
    2. കേരള ചീഫ് സെക്രട്ടറി Dr. V. V. Venu
    3. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
      പുന്നപ്ര വയലാർ സമരം നടന്ന വർഷം
      കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരും അവരുടെ വകുപ്പുകളും തന്നിരിക്കുന്നു. അവയിൽ തെറ്റായ ജോഡിയേത് ?