App Logo

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

Aസി കെ അബ്ദുൾ റഹീം

Bബി അശോക്

Cമിനി ആന്റണി

Dജി ആർ അനിൽ

Answer:

A. സി കെ അബ്ദുൾ റഹീം

Read Explanation:

  • ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി.
  • ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു.
  • കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു

Related Questions:

ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സാധാരണ നിയമകോടതിയുടെ അപര്യാപതതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമ കോടതികൾക്ക്, അവയുടെ വിപുലമായ നടപടിക്രമങ്ങൾ, നിയമപരമായ രൂപങ്ങൾ എന്നിവ കാരണം സാങ്കേതിക കേസുകളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നീതി നൽകാൻ പ്രയാസമാണ്.
  2. ആധുനികവും സങ്കീർണവുമായ സാമ്പത്തിക സാമൂഹിക പ്രക്രിയകളുടെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന സാങ്കേതിക പ്രശ്നങ്ങൾ മനസിലാക്കാൻ നിയമത്തിന്റെയും നിയമ ശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളിൽ വളർന്നു വരുന്ന സാധാരണ ജഡ്ജിമാർക്ക് കഴിയില്ല.
    കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.
    ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
    2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?