App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ?

Aആന്റണി ഡൊമിനിക്

Bഅലക്‌സാണ്ടർ തോമസ്

Cകെ ബൈജുനാഥ്

Dകെ.ജി. ബാലകൃഷ്ണൻ

Answer:

B. അലക്‌സാണ്ടർ തോമസ്

Read Explanation:

  • 1998 ഡിസംബർ 11 നാണു കേരള സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ രൂപീകൃതമായത്.

  • ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി ആയിരുന്ന ഒരാളായിരിക്കണം ചെയർപേഴ്സൺ.

  • കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.

  • 4 അംഗസമിതിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയര്പേഴ്സണെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്നത്.

  • ശുപാർശ ചെയ്യുന്ന സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. സമിതിയിൽ മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി ,പ്രതിപക്ഷനേതാവ്,നിയമസഭാ സ്പീക്കർ എന്നിവരാണുള്ളത് .

  • കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ - അലക്‌സാണ്ടർ തോമസ്

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മുൻ ചെയർമാൻമാർ

  • ജസ്റ്റിസ് എം.എം. പരീദ് പിള്ള (ആദ്യ ചെയർമാൻ, 1998 ഡിസംബർ 11 മുതൽ)

  • ജസ്റ്റിസ് ജെ.ബി. കോശി

  • ജസ്റ്റിസ് സിറിയക് ജോസഫ് (ആക്ടിംഗ് ചെയർമാൻ)

  • ജസ്റ്റിസ് ആന്റണി ഡൊമിനിക്

  • ജസ്റ്റിസ് എസ്. മണികുമാർ (മുൻ ചീഫ് ജസ്റ്റിസ്)


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം .എം പരീദ് പിള്ളയാണ്
  2. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർ പേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്
  3. ഡോക്ടർ എസ് .ബലരാമൻ ,ശ്രീ .ടി .കെ വിത്സൺ എന്നിവർ ആദ്യ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ആയിരുന്നു
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്?
    ..... ആസ്ഥാനമാക്കിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.
    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?