Challenger App

No.1 PSC Learning App

1M+ Downloads
“കടത്തനാടൻ സിംഹം" എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര് ?

Aവാഗ്ഭടാനന്ദൻ

Bകുറുളിചേകോൻ

Cശ്രീനാരായണഗുരു

Dഅയ്യങ്കാളി

Answer:

B. കുറുളിചേകോൻ

Read Explanation:

കുറൂളി ചേകോൻ

  • കോഴിക്കോട് ജില്ലയിലെ കടത്തനാടന്‍ പ്രദേശത്ത് (വടകര) നാടുവാഴിത്ത സംസ്ക്കാരശൂന്യതക്കും, കുടിലതകള്‍ക്കും, ക്രൂരതകള്‍ക്കും എതിരെ ജനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ആത്മാഭിമാനത്തോടെ ചെറുത്തുനിന്ന കളരി അഭ്യാസിയും കൃഷിക്കാരനുമായിരുന്ന ധീരനായിരുന്നു വാണിയക്കുറുവള്ളി കുഞ്ഞിച്ചേകോന്‍ എന്ന കുറൂളി ചേകോന്‍.

  • ജാതി-മത ചിന്തകള്‍ക്കതീതമായി തിയ്യന്മാരുടേയും, മാപ്പിളമാരുടേയും, പാവപ്പെട്ട നായന്മാരുടേയും, ആദിവാസികളുടേയും മറ്റ് എല്ലാ ജനങ്ങളുടേയും ഉറ്റ തോഴനും ആരാധ്യ പുരുഷനുമായിരുന്ന കുറൂളി ചേകോന്‍ കടത്തനാട് രാജാവിന്റേയും, മാടമ്പികളായ നായര്‍ പ്രമാണിമാരുടേയും കണ്ണിലെ കരടായി മാറുകയും ചെയ്യുന്നു


Related Questions:

കേരളത്തിലെ ദേശീയ പ്രശ്നം ആരുടെ കൃതിയാണ്?
ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത് ?
സമപന്തിഭോജനം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ K P C C യുടെ പ്രിസിഡന്റ് ആരായിരുന്നു ?
കേരള നവോഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ?