Challenger App

No.1 PSC Learning App

1M+ Downloads
1919 ൽ വടകരയിൽ വെച്ച് നടന്ന നാലാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?

Aആനി ബസന്റ്

Bസി പി രാമസ്വാമി അയ്യർ

Cകെ.പി.രാമൻ മേനോൻ

Dകസ്തൂരി രംഗ അയ്യങ്കാർ

Answer:

C. കെ.പി.രാമൻ മേനോൻ

Read Explanation:

മലബാർ ജില്ലാ കോൺഗ്രസ്

  • മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.
  • 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു.

രണ്ടാം സമ്മേളനം

  • നടന്ന വർഷം - 1917
  • രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ
  • രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

മൂന്നാം സമ്മേളനം

  • നടന്ന വർഷം - 1918
  • മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 
  • നടന്ന സ്ഥലം - തലശ്ശേരി

നാലാം സമ്മേളനം

  • നടന്ന വർഷം - 1919
  • നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ
  • നടന്ന സ്ഥലം - വടകര

അഞ്ചാം സമ്മേളനം

  • മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം
  • നടന്ന വർഷം -  1920
  • അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ
  • നടന്ന സ്ഥലം - മഞ്ചേരി

  • മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 
  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും
  • കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം

 


Related Questions:

ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?
2023 ഡിസംബറിൽ അന്തരിച്ച കാനം രാജേന്ദ്രൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു?
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം
നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
2023 ഒക്ടോബറിൽ 100-ാo ജന്മദിനം ആഘോഷിച്ച പുന്നപ്ര-വയലാർ സമര സേനാനിയും കമ്യുണിസ്റ്റ് പാർട്ടി നേതാവുമായ വ്യക്തി ആര് ?