Challenger App

No.1 PSC Learning App

1M+ Downloads
"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?

AF. W. ടെയ്‌ലർ

Bഡ്വീറ്റ് വാൾഡോ

CK. ഹെന്റ്റെഴ്സൺ

DN. ഗ്ലാഡൻ

Answer:

C. K. ഹെന്റ്റെഴ്സൺ

Read Explanation:

പൊതുഭരണം 

  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.

  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

പൊതു ഭരണത്തിൻെറ  പ്രധാന ലക്ഷ്യങ്ങൾ :

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
  • ജനക്ഷേമം ഉറപ്പുവരുത്തുക
  • ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.

  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ് 
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ നിയമം നിർമ്മിക്കുകയും എന്നാൽ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാരിന് നൽകുകയും ചെയ്യുന്നു.
  2. ചില നിയമങ്ങൾ ചില വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്നു.
  3. അത്തരം അധികാര കൈമാറ്റത്തിന് സാധുതയുണ്ട്.
    ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?
    അനുഛേദം 312-ൽ, മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ടുകളുടെ പിൻബലത്തിൽ പുതിയ ഒരു അഖിലേന്ത്യ സർവീസ് രൂപീകരിക്കാൻ ഉള്ള അവകാശം ആർക്കാണ് നൽകുന്നുണ്ട്.
    താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട് ഉപകരണം?
    ഫലഭൂയിഷ്ഠമായ നദീതട സമതലങ്ങളിൽ രൂപപ്പെടാറുള്ള വാസസ്ഥലങ്ങൾ ഏതാണ് ?