App Logo

No.1 PSC Learning App

1M+ Downloads
"ഒരു പ്രവർത്തനത്തിന്റെ പരിശീലന ഫലമായി വിജയിക്കാനുള്ള സംഭവ്യതയാണ് അഭിക്ഷമത" ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Aബക്കിങ്ങ്ഹാം

Bറൂസ്സോ

Cആർതർ ജോൺസ്

Dബേൺഹാർട്ട്

Answer:

A. ബക്കിങ്ങ്ഹാം

Read Explanation:

അഭിരുചി (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 
  • "ഒരു പ്രവർത്തനത്തിന്റെ പരിശീലന ഫലമായി വിജയിക്കാനുള്ള സംഭവ്യതയാണ് അഭിക്ഷമത" - ബക്കിങ്ങ്ഹാം 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

"ബാഹ്യ ലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര്?
ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?
മറ്റുള്ളവരുമായി പൊരുത്തപ്പെടാനും സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടാനും കുട്ടികൾ പഠിക്കുന്നത് ഏത് സാമൂഹിക വികസന ഘട്ടത്തിലാണ് ?
A Student writes a well organized theme. This belongs to:
Social constructivism was developed by .....