Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?

Aരാജീവ് ഗാന്ധി

Bഇന്ദിരാഗാന്ധി

Cജവാഹർലാൽ നെഹ്‌റു

Dമോത്തിലാൽ നെഹ്‌റു

Answer:

B. ഇന്ദിരാഗാന്ധി

Read Explanation:

ദേശീയ ബാലഭവൻ (National Bal Bhavan)

  • ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം
  • ഇന്ത്യൻ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലും ധനസഹായത്തോടെയും പ്രവർത്തിക്കുന്നു
  • 1956ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ഇത് സ്ഥാപിച്ചത്.
  • 5 മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സർഗ്ഗാത്മകതയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്.
  • ദേശീയ ബാലഭവന്റെ ആദ്യ ചെയർപേഴ്സൺ :  ഇന്ദിരാഗാന്ധി
  • നിലവിൽ, ഇന്ത്യയിൽ ഉടനീളം 73 ബാലഭവനുകൾ ഉണ്ട്

ദേശീയ ബാലശ്രീ ബഹുമതി ( National Bal Shree Honour )

  • കുട്ടികൾക്കായി ദേശീയ ബാലഭവൻ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം.
  • 9-16 വയസ്സിനിടയിലുള്ള, സർഗ്ഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന കുട്ടികൾക്കാണ് നൽകുന്നത്.
  • ബഹുമതിയിൽ ഫലകവും, സർട്ടിഫിക്കറ്റും വിദ്യാഭ്യാസ വിഭവങ്ങളും, ക്യാഷ് പ്രൈസും ഉൾപ്പെടുന്നു.
  • ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് മാനവ വിഭവശേഷി വികസന മന്ത്രിയാണ് പുരസ്കാരം നൽകുന്നത്.
  • പ്രധാൻ മന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം കഴിഞ്ഞാൽ ഇന്ത്യയിൽ കുട്ടികൾക്ക് നൽകപ്പെടുന്ന ഏറ്റവും വലിയ ബഹുമതിയാണ് ദേശീയ ബാലശ്രീ ബഹുമതി

Related Questions:

UGC നിലവിൽ വന്ന വർഷം ?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച വർഷം?

Which of the following was the result of the Swadeshi Movement?

  1. Setting up of iron and steel industry by jamshedji Tata
  2. Setting up of Bengal chemical works
  3. Swadeshi Steam Navigation Company in Tamil Nadu
    യു.ജി.സിയുടെ നിലവിലെ ചെയർമാൻ?
    ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?