Challenger App

No.1 PSC Learning App

1M+ Downloads
പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bമൂലം തിരുനാൾ രാമവർമ്മ

Cവിശാഖം തിരുനാൾ രാമ വർമ്മ

Dഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Answer:

B. മൂലം തിരുനാൾ രാമവർമ്മ

Read Explanation:

പൗരസമത്വവാദ പ്രക്ഷോഭം

  • 1919ൽ തി രുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം
  • അവർണ്ണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ എന്നിവർക്ക് ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്.
  • ടി.കെ മാധവൻ , എ .ജെ ജോൺ ,എൻ.വി ജോസഫ് എന്നിവരാണ് പ്രക്ഷോഭത്തിന് നേത്രത്വം നൽകിയത്. 
  • പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : മൂലം തിരുനാൾ രാമവർമ്മ
  • പ്രക്ഷോഭത്തെ തുടർന്ന് 1922ല്‍ ലാന്‍ഡ്‌ റവന്യൂ വകുപ്പ്‌ വിഭജിച്ചുകൊണ്ട്‌ റവന്യൂ, ദേവസ്വം എന്നീ രണ്ടു വകുപ്പുകള്‍ നിലവില്‍ വന്നു.
  • ഇതോടെ റവന്യൂ വകുപ്പില്‍ അവര്‍ണ്ണരും ഹൈന്ദവേതരരും നിയമിക്കപ്പെടാന്‍ ആരംഭിച്ചു.

 


Related Questions:

അവിട്ടം തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയത് ?
1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി ഏത് ?
When did the Sree Moolam Popular Assembly grant people the right to elect their representatives for the first time?
പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി ആര് ?
"Ariyittuvazhcha" was the coronation ceremony of