'വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
Aരവീന്ദ്രനാഥ ടാഗോർ
Bവയലാർ രാമവർമ്മ
Cഅംശി നാരായണപിള്ള
Dസുബ്രഹ്മണ്യ ഭാരതി
Answer:
C. അംശി നാരായണപിള്ള
Read Explanation:
കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള
സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്, കാൽ നടയ്ക്കു പോക നാം ." എഴുതിയത് അംശി നാരായണ പിള്ളയാണ്.
കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ് നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് വരികൾ എഴുതിയത്.