Challenger App

No.1 PSC Learning App

1M+ Downloads
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും' എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ?

Aബാലഗംഗാധര തിലക്

Bലാലാ ലജ്പത് റായ്

Cസുഭാഷ് ചന്ദ്രബോസ്

Dബിപിൻ ചന്ദ്രപാൽ

Answer:

A. ബാലഗംഗാധര തിലക്

Read Explanation:

ബാലഗംഗാധര തിലക്

  • മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1856 ജൂലൈ 23 നാണ് ബാലഗംഗാധര തിലക് ജനിച്ചത്.
  • 'ലോകമാന്യ' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി 
  • ആര്യന്മാരുടെ ഉദ്ഭവം  ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ച വ്യക്തി 
  • തിലകിന്റെ പ്രശസ്ത മുദ്രാവാക്യം : "സ്വരാജ്യം(സ്വാതന്ത്ര്യം) എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" 
  • കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി 
  • 'ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു 
  • ഇങ്ങനെ ബാലഗംഗാധര തിലകിനെ വിശേഷിപ്പിച്ച വാലന്റൈൻ ഷിറോൾ
  • ഇന്ത്യൻ അൺറെസ്റ്റ് എന്ന പുസ്തകത്തിലാണ് വാലന്റൈൻ ഷിറോൾ ബാലഗംഗാധര തിലകിനെ ഇങ്ങനെ വിശേഷിപ്പിച്ചത്
  •  ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നും  അറിയപ്പെടുന്നു 
  • ഗണപതി ഉത്സവത്തെ ജനകീയമാക്കിയ നേതാവ് 
  • ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ -
    • 'കേസരി' (മറാത്തി )
    • 'മറാത്ത' (ഇംഗ്ലീഷ്)

Related Questions:

ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?
Surya Sen was associated with which of the event during Indian Freedom Struggle?
ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയർത്തിയത് ?

തന്നിരിക്കുന്നവയിൽ ചപേകർ സഹോദരന്മാർ ആരെല്ലാം?

  1. ബാലകൃഷ്ണ 
  2. വാസുദേവ്
  3. ദാമോദർ 
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?