Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വാക്യം എഴുതുക :

Aഗ്രന്ഥശാലയിൽ പരശതം പുസ്തകങ്ങൾ നൂറിലധികം ഉണ്ട്

Bനാം എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളം നിത്യവും കുടിക്കണം

Cവിഹഗങ്ങൾ പക്ഷികൾക്കൊപ്പം ആവേശത്തോടെ പറന്നുയർന്നു

Dവിടർന്ന് നിന്ന പൂക്കൾ വെയിലേറ്റ് കരിഞ്ഞു

Answer:

D. വിടർന്ന് നിന്ന പൂക്കൾ വെയിലേറ്റ് കരിഞ്ഞു

Read Explanation:

ഗ്രന്ഥശാലയിൽ പരശതം പുസ്തകങ്ങൾ നൂറിലധികം ഉണ്ട്. (തെറ്റ്)

  • ഗ്രന്ഥശാലയിൽ പരശതം പുസ്തകങ്ങളുണ്ട് / ഗ്രന്ഥശാലയിൽ നൂറിലധികം പുസ്തകങ്ങളുണ്ട്. (ശരി)

നാം എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളം നിത്യവും കുടിക്കണം. (തെറ്റ്)

  • നാം എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം. (ശരി)

വിഹഗങ്ങൾ പക്ഷികൾക്കൊപ്പം ആവേശത്തോടെ പറന്നുയർന്നു.(തെറ്റ്)

  • പക്ഷികൾ ആവേശത്തോടെ പറന്നുയർന്നു. (ശരി)


Related Questions:

ശരിയായ വാക്യമേത്?
താഴെ കൊടുത്തിട്ടുള്ള വാക്യത്തിൽ തെറ്റുള്ള ഭാഗങ്ങൾ ഏവ? 1) വിദ്യാർത്ഥികൾ അവധിക്കാലം 2) ചിലവഴിക്കുന്നതിനെക്കുറിച്ച് (3) അധ്യാപകരും രക്ഷിതാക്കളോടും 4) ആലോചിക്കേണ്ടതാണ്

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു

2. മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

4. എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
താഴെ പറയുന്നവയിൽ ശരിയായവാക്യം ഏതാണ് ?