App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം തെരഞ്ഞെടുക്കുക

Aഅന്യരുടെ കുറ്റം പരസ്യമായി വെട്ടിത്തുറന്ന് പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

Bഅന്യരുടെ കുറ്റം പരസ്യമായി തുറന്ന് പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

Cഅന്യരുടെ കുറ്റം വെട്ടിത്തുറന്ന് പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

Dഅന്യരുടെ കുറ്റം പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

Answer:

D. അന്യരുടെ കുറ്റം പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

Read Explanation:

വാക്യശുദ്ധി

  • അന്യരുടെ കുറ്റം പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

  • ഞങ്ങൾ പിറ്റേന്നു രാവിലെ അവരോടെല്ലാം യാത്ര പറഞ്ഞു

  • കൃഷി രീതികളെ ആധുനികീകരിക്കേണ്ടതാണ്

  • സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം


Related Questions:

രണ്ട് കർമം ഉള്ള വാക്യമേത് ?

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതംസമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു.

2.മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

4.എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു

മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
  2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
  3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
  4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.
    "മാതാപിതാക്കൾ പകർന്നു നൽകിയ എൻ്റെ ജീവിത കാഴ്ച പ്പാടുകൾ അനുഭവങ്ങളിലൂടെ വളർന്ന് എന്നിൽ ഒരു സംസ് കാരം രൂപപ്പെട്ടു. - ഇതിൽ നാമവിശേഷണമായ അഗംവാക്യമേത് ?
    ശരിയായത് തിരഞ്ഞെടുക്കുക