App Logo

No.1 PSC Learning App

1M+ Downloads
അകനാനൂറ് എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത് ?

Aപ്രണയം

Bയുദ്ധം

Cനീതി

Dതത്വചിന്ത

Answer:

A. പ്രണയം

Read Explanation:

അകനാനൂറ് 

  • തമിഴിലെ സംഘകൃതികളിൽ ഒരു വിഭാഗമാണ് അകംകൃതികൾ 
  • സംഘം കൃതികളെ അകം ,പുറം എന്ന് രണ്ടായി തിരിക്കുന്നു 
  • അകം കൃതികൾ ആത്മപരങ്ങളും ,പുറം കൃതികൾ വസ്തുപരങ്ങളും ആണ് 
  • പ്രാചീന തമിഴ് പണ്ഡിതരുടെ അഭിപ്രായ പ്രകാരം അകം എന്നത് പ്രേമം വിഷയമാക്കിയുള്ള ഗാനകൃതികൾ ആണ് 
  • വീരത്വം ,ഔദാര്യം ,കീർത്തി മുതലായ വിഷയങ്ങളെ പുറം എന്നു പറയുന്നു 
  • അകനാനൂറ് - 13 മുതൽ 31 വരെ വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത് 
  • നെടുന്തൊകൈ എന്നും അകനാനൂറ് അറിയപ്പെടുന്നു 
  • പ്രണയം എന്ന വിഷയമാണ് അകനാനൂറിൽ പ്രതിപാദിച്ചിരിക്കുന്നത് 
  • അകനാനൂറിലെ ആദ്യത്തെ 120 പാട്ടുകളെ കളിറ്റിയാനൈ നിരൈ എന്നു പറയുന്നു 
  • 121 മുതൽ 300 വരെയുള്ള പാട്ടുകളെ മണിമിടൈ പവളം എന്നു പറയുന്നു 
  • 300 മുതൽ 400 വരെയുള്ള പാട്ടുകളെ നിത്തിലക്കോവൈ എന്നു പറയുന്നു 

 


Related Questions:

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
എഴുത്തച്ഛൻ്റെ സാഹിത്യ സംഭാവനകളുമായി യോജിക്കാത്ത നിരീക്ഷണം ഏതാണ്?
'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?