App Logo

No.1 PSC Learning App

1M+ Downloads
അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ എന്നിവയെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

ASection 69

BSection 70

CSection 79

DSection 89

Answer:

A. Section 69

Read Explanation:

Section 69 - അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ ( action on occasion of fire disaster or accident )

  • 1.അഗ്നിബാധയോ ,ദുരന്തമോ ,അപകടമോ ഉണ്ടാകുന്ന അവസരങ്ങളിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ ,ഫയർ സർവ്വീസിലെ അംഗത്തിനോ ,മജിസ്ട്രേറ്റിനോ അത്തരത്തിലുള്ള വ്യക്തിയുടെ അസാന്നിധ്യത്തിൽ ഒരു പബ്ലിക് സർവ്വന്റിനോ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്

  • (a) ജീവനോ സ്വത്തോ സംരക്ഷിക്കുന്നതിനുള്ള രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതുവരെ നീക്കം ചെയ്യുകയോ നീക്കം ചെയ്യാൻ ഉത്തരവിടുകയോ ചെയ്യുക

  • (b) രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ വഴി അടയ്ക്കുക

  • (c) ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി പൊതുവായതോ സ്വകാര്യമായതോ ആയ ഏത് വളപ്പിലും കടക്കുകയോ ,തുറക്കുകയോ ,പൊളിക്കുകയോ ഹോസ് ,പൈപ്പോ എന്നീ ഉപകരണങ്ങളോ കടത്തിവിടുകയോ ചെയ്യുക

  • (d) ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സത്വരം ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള ഉചിതവും ന്യായവുമായ നടപടികളെടുക്കുക

  • (e) ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സ്വകാര്യമോ അല്ലാതെയോ ആയ ഉപകരണങ്ങളോ മറ്റ് കാര്യങ്ങളോ ആവശ്യപ്പെടാവുന്നതും അത് കൈവശമുള്ളവർ നൽകേണ്ടതുമാണ്


Related Questions:

താഴെ പറയുന്നവയിൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 120 പ്രകാരം ശിക്ഷകൾ ലഭിക്കുന്ന കുറ്റങ്ങൾ ഏതെല്ലാം ?

  1. ഏതൊരാളും ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുക
  2. പൊതുജനത്തിന് തടസ്സമോ, അസൗകര്യമോ, അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തെയോ ഗതാഗത ഉപാധിയെയോ നിലകൊള്ളാൻ കാരണമാകുക
  3. ഒരു ട്രാഫിക് ചിഹ്നത്തെയോ സൈൻ ബോർഡിനെയോ വികൃതമാക്കുകയോ മറയ്ക്കുകയോ ചെയ്യുക
  4. ഉടമസ്ഥൻ്റെയോ സൂക്ഷിപ്പുകാരൻ്റെയോ മുൻകൂർ അനുവാദമില്ലാതെ ഭിത്തികൾ, കെട്ടിടങ്ങൽ അല്ലെങ്കിൽ മറ്റ് നിർമ്മിതികൾ എന്നിവയെ വികൃതമാക്കുക
    കേരള പോലീസ് ആക്ട് സെക്ഷൻ 21ൽ എന്തിനെ കുറിച്ച് പരാമർശിക്കുന്നു?
    കാണാതായ ആളുകളെ കണ്ടുപിടിക്കാൻ പോലീസ് ശ്രമിക്കണമെന്നതിനെ സംബന്ധിച്ച് പറയുന്ന സെക്ഷൻ ഏത് ?
    മുതിർന്ന വ്യക്തി കുട്ടികൾക്കെതിരെ വ്യാജ പരാതി നൽകിയാൽ എന്താണ് ശിക്ഷ?
    ഗുരുതരമായ ക്രമസമാധാന ലംഘനമോ, അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ടിലെ സെക്ഷൻ ഏത് ?