Challenger App

No.1 PSC Learning App

1M+ Downloads
അടങ്ങിയിരിക്കാത്ത പ്രകൃതം. നിർത്താതെയുള്ള സംസ്കാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക ഇവയെയാണ് .......... എന്നു പറയുന്നത്.

Aഇംപൾസിവിറ്റി

Bഹൈപ്പർ ആക്റ്റിവിറ്റി

Cഇൻ അറ്റെൻഷൻ

Dഇവയൊന്നുമല്ല

Answer:

B. ഹൈപ്പർ ആക്റ്റിവിറ്റി

Read Explanation:

എ. ഡി. എച്ച്.ഡി. (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ) 

  • കുട്ടികളിലും, അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറൽ ഡവലപ് മെന്റൽ ഡിസോഡറാണ് എഡിഎച്ചഡി (അറ്റെൻ ഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ).
  • എ.ഡി.എച്ച്.ഡി. എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇൻ അറ്റെൻഷൻ, ഇംപൾസിവിറ്റി, ഹൈപ്പർ ആക്ടിവിറ്റി ഇവ മൂന്നും എ.ഡി.എച്ച്.ഡി. യുള്ള ഒരാളിൽ പ്രകടമാകാം.

ഇൻ അറ്റെൻഷൻ 

  • വളരെ വേഗം അസ്വസ്ഥനാകുക. ഒരു കാര്യ ത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങൾ അടങ്ങിയ നിർദേശങ്ങൾ ചെയ്തു. തീർക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കാൻ കഴിയാതെ വരുന്ന അവസ്ഥ

ഇംപൾസിവിറ്റി 

  • ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച മനോഭാവം കുറവ്, ആഗ്രഹിച്ച കാര്യങ്ങൾ ഉടൻ നേടിയെടുക്ക ണമെന്ന നിർബന്ധം, മറ്റുള്ളവരുടെ സംസാരമോ പ്രവർത്തിയോ തടസപ്പെടുത്തുക. 

ഹൈപ്പർ ആക്റ്റിവിറ്റി

  • അടങ്ങിയിരിക്കാത്ത പ്രകൃതം. നിർത്താതെയുള്ള സംസ്കാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക ഇവയെയാണ് ഹൈപ്പർ ആക്റ്റിവിറ്റി എന്നു പറയുന്നത്.
  • ഇൻ അറ്റെൻഷൻ, ഇംപൾസിവിറ്റി, ഹൈപ്പർ ആക്റ്റിവിറ്റി എന്നിവ മൂന്ന് മാസമോ അതിലധികമോ ഒരാളിൽ നിലനിൽക്കുകയാണെങ്കിൽ എ.ഡി. എച്ച്.ഡി. ഉണ്ടായേക്കാം.
  • ഹൈപ്പർ ആക്ടിവിറ്റി, ഇംപൾസിവിറ്റി ഇവ ഒരാളിൽ പ്രകടമാകാത്ത അവസ്ഥയാണ് എഡിഡി
  • അറ്റെൻഷൻ ഡെഫിസിറ്റ് ഡിസോഡറാണ് എ.ഡി.ഡി. മുതിർന്നവരിൽ എ.ഡി.എച്ച്.ഡി പോലെതന്നെ എ.ഡി.ഡി.യും ഗൗരവമായി കാണേണ്ടതുണ്ട്.

Related Questions:

Over learning is a strategy for enhancing?
ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയയാണ് ?
പിയാഷെയുടെ വൈജ്ഞാനിക വികസന സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ഏത്?
Which among the following is related to constructivism?
താഴെ കൊടുത്തവയിൽ കാതറിൻ എം. ബ്രിഡ്ജസിന്റെ അഭിപ്രായത്തിൽ കുട്ടിയുടെ ജനന സമയത്തുള്ള വികാരം ഏത് ?