App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവ് ?

Aഗാന്ധിജി

Bനെഹ്റു

Cവിവേകാനന്ദൻ

Dഅരവിന്ദഘോഷ്

Answer:

A. ഗാന്ധിജി

Read Explanation:

മഹാത്മാഗാന്ധി (1869- 1948)

  • ഗാന്ധിജിയുടെ അഭിപ്രായത്തിൽ കുട്ടിയിൽ അടിച്ചേൽപ്പിക്കേണ്ടതല്ലാത്തതും സ്വന്തം ചുറ്റുപാടുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും സ്വയം പഠിക്കാനും സ്വതന്ത്രമായി വളരാനും അവനെ സന്നദ്ധനാക്കാൻ കഴിയുന്നതും ആയിരിക്കണം - വിദ്യാഭ്യാസം 

 

  • വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായി ഗാന്ധിജി പറയുന്നത് - തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യം, സ്വാശ്രയശീലം, ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസം
  • ഗാന്ധിജി വിഭാവനം ചെയ്യുന്നത് - പ്രവർത്തനങ്ങളിലൂടെയുള്ള വിദ്യാഭ്യാസം
  • ഒരു കൈത്തൊഴിലിലൂടെയായിരിക്കണം എല്ലാ വിഷയങ്ങളും പഠിപ്പിക്കേണ്ടത് എന്നത് ആരുടെ വിദ്യാഭ്യാസ ദർശനമായിരുന്നു - മഹാത്മാഗാന്ധി
  • കൈത്തൊഴിൽ പരിശീലനം നൽകുന്നതിലൂടെ ഒരു കുട്ടിക്ക് ലഭിക്കുന്ന ഗുണങ്ങൾ - ശരീരവും മനസും ഏകോപിപ്പിച്ച് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നു. 
  • ഗാന്ധിജിയുടെ അഭിപ്രായത്തിൽ വിദ്യാലയങ്ങളിൽ അവലംബിക്കേണ്ട ബോധനരീതി - ബോധനരീതി പരീക്ഷണങ്ങളിലും പ്രവർത്തനങ്ങളിലും അധിഷ്ഠിതമായിരിക്കണം 

വാർധാ വിദ്യാഭ്യാസ പദ്ധതി

 

  • 1937 - ൽ ഗാന്ധിജി മുന്നോട്ടുവെച്ച വിദ്യാഭ്യാസ പദ്ധതി - വാർധാ വിദ്യാഭ്യാസ പദ്ധതി
  • വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം - തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

 

  • നയി താലിം" (അടിസ്ഥാന വിദ്യാഭ്യാസം) എന്ന വിദ്യാഭ്യാസ പദ്ധതി മുന്നോട്ട് വച്ച നേതാവ് - മഹാത്മാഗാന്ധി 
  • നയീ താലിം പദ്ധതിയുടെ ലക്ഷ്യം - 8 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാ ഭ്യാസം മാതൃഭാഷയിൽ നൽകുക
  • നയീ താലിം പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി - ഡോ. സക്കീർ ഹുസൈൻ കമ്മിറ്റി 
  • ഡോ. സക്കീർ ഹുസൈൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത് - 1938
  • ഗാന്ധിജിയുടെ നയീ താലിം എന്ന പാഠ്യ പദ്ധതിയെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ 13 ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കിയ പുസ്തകം - Experiential Learning - Gandhiji's Nai Talim  (പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം) 
  • ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് - സ്വാശ്രയത്വം
  • തദ്ദേശീയമായ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി എന്നതാണ് ഗാന്ധിയൻ വിദ്യാഭ്യാസ പദ്ധതിയുടെ പ്രധാന ആശയം

 

 


Related Questions:

The Gestalt principle that explains our ability to perceive smooth, flowing lines rather than jagged, broken ones is called:
പോഷക പഠനം, (Enrichment programmes) ശീഘമുന്നേറ്റം (Rapid advancement) വേറിട്ട ക്ലാസുകൾ (Separate class) ഇരട്ടക്കയറ്റം (Double promotion) എന്നീ പരിപാടികൾ ഏത് തരം കുട്ടികൾക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?
Bruner emphasized the importance of which factor in learning?
Which one among the following is NOT necessary for effective learning?
പഠനത്തിൽ നരവംശശാസ്ത്രത്തെയും അടിസ്ഥാന ശാസ്ത്രത്തെയും ഉൾപ്പെടുത്തിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഒരു വിദ്യാഭ്യാസ പദ്ധതിയാണ് 'മാക്കോസ്'. മാക്കോസ് എന്നാൽ 'മാൻ എ കോഴ്സ് ഓഫ് സ്റ്റഡി' എന്നാണ്. ആരാണ് ഈ രീതി വികസിപ്പിച്ചെടുത്തത്?