അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?Aകായിക പ്രജനനംBവിത്ത് വിതരണംCബീജാങ്കുരണംDഇവെയാന്നുമല്ലAnswer: C. ബീജാങ്കുരണം Read Explanation: ബീജാങ്കുരണം (Germination of seeds) അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനമാണ് വിത്തുമുളയ്ക്കൽ അഥവാ ബീജാങ്കുരണം. വിത്തിലെ സൂക്ഷ്മദ്വാരങ്ങളിലൂടെ ജലം ഉള്ളിലേക്ക് പ്രവേശിക്കുന്നു. വിത്ത് കുതിർന്ന് പുറംതോട് പൊട്ടുന്നു. വിത്തിനുള്ളിലെ ഭ്രൂണവും ശ്വസിക്കുന്നുണ്ട്. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്തുവരുന്നത് ബീജമൂലമാണ്. ബീജമൂലം മണ്ണിലേക്ക് വളർന്ന് വേരാകുന്നു. ഭ്രൂണത്തിൽനിന്ന് മുകളിലേക്ക് വളരുന്ന ഭാഗമാണ് ബീജശീർഷം. ബീജശീർഷം വളർന്ന് കാണ്ഡമായി മാറുന്നു. ഇല ആഹാരം നിർമ്മിക്കാൻ പാകമാകുന്നതുവരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവളരുന്ന സസ്യം ഉപയോഗിക്കുന്നത്. Read more in App