App Logo

No.1 PSC Learning App

1M+ Downloads
ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 53

Bസെക്ഷൻ 55

Cസെക്ഷൻ 58

Dസെക്ഷൻ 52

Answer:

D. സെക്ഷൻ 52

Read Explanation:

BNSS- Section- 52

Examination of person accused of rape by medical practitioner

[ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധന]

  • 52(1) - ബലാത്സംഗക്കുറ്റം ചെയ്‌തതിൻ്റെയോ ചെയ്യാൻ ശ്രമിച്ചതിൻ്റെ പേരിലോ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, അയാളെ പരിശോധിച്ചാൽ വേണ്ടത്ര തെളിവ് ലഭിക്കുമെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെങ്കിൽ, ഏന്തെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിന്മേൽ ഗവൺമെൻ്റോ, തദ്ദേശ അധികാരസ്ഥാപനമോ നടത്തുന്ന ആശുപത്രിയിൽ പ്രവർത്തിക്കുന്ന രജിസ്‌റ്റർ ചെയ്യപ്പെട്ട ചികിത്സകനോ,

  •     അത്തരം ചികിത്സകൻ്റെ അഭാവത്തിൽ ,കുറ്റകൃത്യം നടന്ന സ്ഥലത്തിൻ്റെ 16 km ചുറ്റളവിൽ മറ്റൊരു രജിസ്റ്റർ ചെയ്യപ്പെട്ട ചികിത്സകനോ, അറസ്‌റ്റു ചെയ്തയാളെ പരിശോധന നടത്താനും ആവശ്യമെങ്കിൽ ന്യായമായി ബലം പ്രയോഗിക്കുന്നതും നിയമാനുസൃതമാണ്ണ്.

  • 52(2) - അത്തരം പരിശോധന നടത്തുന്ന രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്ടീഷണർ യാതൊരു കാലതാമസവും കൂടാതെ ,അത്തരം വ്യക്തിയെ പരിശോധിക്കുകയും താഴെപ്പറയുന്ന വിവരങ്ങൾ നൽകിക്കൊണ്ട് പരിശോധന റിപ്പോർട്ട് തയ്യാറാക്കേണ്ടതുമാണ് . അതായത് :

  • (പതിയുടെയും അയാളെ കൊണ്ടുവന്ന ആളുടെയും പേരും മേൽവിലാസവും.

  • പ്രതിയുടെ വയസ്സ്

  • പ്രതിയുടെ ശരീരത്തിലുള്ള മുറിവേറ്റതിൻ്റെ അടയാളങ്ങൾ

  • DNA പ്രൊഫൈലിങ്ങിന് വേണ്ടി ശരീരത്തിൽ നിന്നും എടുത്ത വസ്തുക്കളുടെ വിവരങ്ങൾ

  • ന്യായമായ വിശദാംശത്തോടു കൂടിയുള്ള "മറ്റു കാതലായ വിവരങ്ങളും.

  • 52 (3) - ഓരോ നിഗമനത്തിൽ എത്തിച്ചേരാനുള്ള കാരണങ്ങൾ റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരിക്കണം.

  • 52 (4) - പരിശോധന ആരംഭിച്ചതിന്റെയും പൂർത്തീകരിച്ചതിന്റെയും കൃത്യമായ സമയം റിപ്പോർട്ടിൽ സൂചിപ്പിക്കണം.

  • 52 (5) - രജിസ്റ്റ‌ർ ചെയ്‌ത മെഡിക്കൽ പ്രാക്ടീഷണർ ,കാലതാമസം കൂടാതെ , അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോർട്ട് കൈമാറേണ്ടതാണ്.


Related Questions:

അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?
പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?

സെക്ഷൻ 72 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 72 (1) - ഈ സൻഹിതയുടെ കീഴിൽ ഒരു കോടതി പുറപ്പെടുവിച്ച എല്ലാ അറസ്റ്റ് വാറന്റും രേഖാമൂലമുള്ളതായിരിക്കുകയും, അത്തരം കോടതിയുടെ പ്രിസൈഡിംഗ് ഓഫീസർ ഒപ്പിടുകയും കോടതിയുടെ മുദ്ര വഹിക്കുന്നതും ആയിരിക്കേണ്ടതാണ്.
  2. 72(2) - അത്തരത്തിലുള്ള ഓരോ വാറന്റും അത് പുറപ്പെടുവിച്ച കോടതി അത് റദ്ദാക്കുന്നത് വരെയോ, അല്ലെങ്കിൽ അത് നടപ്പിലാക്കുന്നത് വരെയോ പ്രാബല്യത്തിലിരിക്കുന്നതാണ്.
    പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്