App Logo

No.1 PSC Learning App

1M+ Downloads
അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?

Aആവശ്യം - പ്രേരണ - പിരിമുറുക്കം - പ്രവർത്തനം - സംതൃപ്തി

Bപ്രേരണ - ആവശ്യം - പ്രവർത്തനം - പിരിമുറുക്കം - സംതൃപ്തി

Cആവശ്യം - പിരിമുറുക്കം - പ്രേരണ - പ്രവർത്തനം - സംതൃപ്തി

Dപിരിമുറുക്കം- പ്രേരണ -പ്രവർത്തനം - ആവശ്യം -സംതൃപ്തി

Answer:

A. ആവശ്യം - പ്രേരണ - പിരിമുറുക്കം - പ്രവർത്തനം - സംതൃപ്തി

Read Explanation:

അഭിപ്രേരണ / Motivation 

മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു 

നിർവചനങ്ങൾ 

  • ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ് 
  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - Bootzin (ബൂട്സിൻ )
  • അഭിപ്രേരണ എന്നാൽ ഒരു പ്രവർത്തനം തുടങ്ങാനും അത് ഊർജ്ജിതമായി തുടർന്ന് ചെയ്യാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾക്കൊള്ളുന്നു 
  • Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Motivation എന്ന പദം രൂപം കൊണ്ടത് .ജീവിയിൽ ചലനം ഉണ്ടാക്കുന്ന പ്രക്രിയയാണിത് 
  • അഭിപ്രേരണ ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് 
  • ഈ ആവശ്യം ജീവിയെ ചലിപ്പിക്കുകയും ലക്ഷ്യത്തിലേക്ക് ജീവിയുടെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യുന്നു 
  • ഈ ആവശ്യം ജീവിയെ ചലിപ്പിക്കുകയും അവശ്യ സാക്ഷാത്ക്കാരം സാധ്യമാക്കുന്നതിന് സഹായകമായ ലക്ഷ്യത്തിലേക്ക് ജീവിയുടെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യുന്നു 
  • അഭിപ്രേരണയിൽ വിവിധ ഘട്ടങ്ങളെ പൂർത്തീകരിക്കാവുന്ന ഒരു ചാക്രിക ഗതി കാണാം 

അഭിപ്രേരണ ചക്രം 

 

  • പ്രേരണ ജനിപ്പിക്കുന്ന ഒരു ആവശ്യം ഉണ്ടാകുന്നു 
  • ഈ പ്രേരണ പിരിമുറുക്കം ഉണ്ടാക്കുകയും അതിൻ്റെ ലഘൂകരണത്തിനായി പ്രയത്നിക്കാൻ ജീവിയിൽ അഭിപ്രേരണ വളർത്തുകയും ചെയ്യുന്നു 
  • അങ്ങനെ ജീവിയുടെ വ്യവഹാരം ലക്ഷോന്മുഖമാകുന്നു 
  • അന്തിമ ഘട്ടത്തിൽ ജീവി ലക്ഷ്യത്തിലേക്ക് എത്തുകയും ആവശ്യം തൃപ്തമാവുകയും പ്രേരണയുടെ ശക്തി അവസാനിക്കുകയും ചെയ്യുന്നു 
  • ജീവി ഉന്നമാക്കിയ ലക്ഷ്യത്തിലേക്ക് എത്തി കഴിയുമ്പോൾ ഉടനടി പ്രബലനം ലഭിക്കുന്നു 
  • അഭിപ്രേരണ ചക്രത്തിലെ ഈ ഉത്തേജക ബലത്തെ സൂചിപ്പിക്കുന്നു  സമ്മാനം അഥവാ പ്രേരകം 
  • Incentives എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത് 
  • പ്രേരക ശക്തി തൃപ്തിപ്പെടുത്തി വ്യക്തിയുടെ അഭിപ്രേരണ ശക്തമാക്ക വസ്തുക്കളാണ് പ്രേരകങ്ങൾ ,ഉദാഹരണം ;ഫാക്ടറി തൊഴിലാളികൾക്ക് നൽകുന്ന ബോണസ് 

 


Related Questions:

പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഉൽപ്പന്നങ്ങൾ, രേഖകൾ, റിക്കാർഡുകൾ എന്നിവ അറിയപ്പെടുന്നത് ?
വൈജ്ഞാനികവും മാനസികവുമായ അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ :
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദന (Motivation) ത്തിന് ഉദാഹരണം ?
ഒരു അധ്യാപിക ക്ലാസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കാറില്ല. പകരം അവർ ഉത്തരം പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഗ്രൂപ്പ് ചർച്ച നടത്തുകയുമാണ് പതിവ്. ഈ സമീപനത്തിൽ പ്രതിഫലിക്കുന്ന ഉദ്ദേശം എന്ത് ?
താഴെപ്പറയുന്നവയിൽ അന്തർദൃഷ്ടി പഠനത്തിന്റെ സവിശേഷതകളായി പറയപ്പെടുന്നത് ?