ഈ മരുഭൂമി വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ 18-ആം സ്ഥാനത്താണ്. ഇതിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ സംസ്ഥാനമായ രാജസ്ഥാനിലാണ്. ഇതിനു പുറമേ പഞ്ചാബ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളുടെ തെക്കുഭാഗത്തേക്കും ഗുജറാത്തിന്റെ വടക്കുഭാഗത്തേക്കും പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും വ്യാപിച്ചു കിടക്കുന്നു.