ഇന്ത്യൻ പീനൽ കോഡ് (IPC) നിലവിൽ വന്ന വർഷം ?
A1855
B1857
C1860
D1862
Answer:
D. 1862
Read Explanation:
IPC
- ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിതയാണ് ഇന്ത്യൻ പീനൽ കോഡ് (IPC) അഥവാ ഇന്ത്യൻ ശിക്ഷാ നിയമം.
- ഇന്ത്യൻ പീനൽകോഡ് 6 ഒക്ടോബർ 1860 ന് പാസാക്കപ്പെടുകയും,ജനുവരി 1 1862 ന് നിലവിൽ വരികയും ചെയ്തു.
- 1834-ൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ.
- കമ്മിഷനിലെ അംഗങ്ങൾ മെക്കാളെ പ്രഭു, മക്ളിയോട്, അൻഡേഴ്സൺ, മില്ലെ എന്നീ നാലുപേരായിരുന്നു.
- ഐപിസിയിൽ ആകെ 511 വകുപ്പുകളുണ്ട്,അവ 23 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു,
- കുറ്റത്തിന്റെ തീവ്രതയനുസരിച്ച് IPC പ്രകാരം ഒരു കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷ പിഴ മുതൽ ജീവപര്യന്തം വരെ തടവോ വധശിക്ഷയോ വരെയാകാം.
- നിയമപാലകരുടെ അധികാരങ്ങളും ചുമതലകളും, അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, അന്വേഷണം, ക്രിമിനൽ കേസുകളുടെ വിചാരണ എന്നിവ ഉൾപ്പെടെയുള്ള ക്രിമിനൽ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും IPC നൽകുന്നു.