ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും കൽക്കരിയാണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ താപവൈദ്യുത നിലയങ്ങളിലാണ് കൽക്കരി പ്രധാനമായും ഉപയോഗിക്കുന്നത്. എൽ.പി.ജി സിലിണ്ടർ ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളിൽനിന്നാണ് ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെട്ടത്. ഇവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുകൊണ്ടിരിക്കും. ഇവയെ പുതുക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ (Non-renewable energy sources) എന്ന് പറയുന്നു.