App Logo

No.1 PSC Learning App

1M+ Downloads
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ബോർഡർ - ഗവാസ്കർ ട്രോഫി ?

Aഇന്ത്യ - ഓസ്ട്രേലിയ

Bഇന്ത്യ - ഇംഗ്ലണ്ട്

Cഇംഗ്ലണ്ട് - ഓസ്ട്രേലിയ

Dഇന്ത്യ - ന്യൂസിലാന്‍ഡ്

Answer:

A. ഇന്ത്യ - ഓസ്ട്രേലിയ

Read Explanation:

ബോർഡർ-ഗവാസ്‌കർ ട്രോഫി

  • ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി.
  • വിഖ്യാതരായ മുൻ ക്യാപ്റ്റൻമാരായ ഓസ്‌ട്രേലിയയുടെ അലൻ ബോർഡർ, ഇന്ത്യയുടെ സുനിൽ ഗവാസ്‌കർ എന്നിവരുടെ പേരിലാണ് പരമ്പര അറിയപ്പെടുന്നത്.
  • 1996 - 97 കാലയളവിലാണ് ആദ്യ ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരം അരങ്ങേറിയത്.
  • പ്രഥമ മത്സരത്തിൽ ഇന്ത്യ ജേതാക്കളായി.
  • 1996 മുതൽ 65 ഇന്നിംഗ്സുകളിൽ നിന്ന് 3262 റൺസ് നേടി സച്ചിൻ ടെണ്ടുൽക്കറാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ്  നേടിയിട്ടുള്ളത്.
  • 20 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുള്ള അനിൽ അനിൽ കുംബ്ലെയാണ്  ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും വിക്കറ്റുകൾ നേടിയിട്ടുള്ള ബൗളർ.

Related Questions:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം (ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരം) ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?
'അൺ ഗാർഡഡ് : ആൻ ഓട്ടോബയോഗ്രഫി' എന്ന പുസ്തകം ഇവരിൽ ഏത് വനിതാ ക്രിക്കറ്റ് താരത്തിൻ്റെ ആത്മകഥയാണ് ?
2022 ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയതാരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. ടെന്നീസിൽ കരിയർ ഗ്രാൻഡ് സ്ലാം നേടിയ അഞ്ചാമത്തെ താരമാണ് നൊവാക് ദ്യോക്കോവിച്ച്
  2. കരിയർ ഗ്രാൻഡ് സ്ലാം നേടിയിട്ടുള്ള വനിതകളാണ് ഇഗാ സ്വിറ്റെക്കും, സെറീന വില്യംസും
  3. ടെന്നീസിൽ ഗോൾഡൻ സ്ലാം നേടിയ ഏക താരമാണ് സ്റ്റെഫി ഗ്രാഫ്
    ഭാഗ്യചിഹ്നം നിലവിൽ വന്ന ആദ്യ വിന്റർ ഒളിമ്പിക്സ്?