ഐ.ടി. നിയമത്തിലെ ഏത് വകുപ്പാണ് സൈബർ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
Aവകുപ്പ് 66D
Bവകുപ്പ് 66C
Cവകുപ്പ് 66B
Dവകുപ്പ് 66F
Answer:
D. വകുപ്പ് 66F
Read Explanation:
സെക്ഷൻ 66 B
- Data മോഷണമോ മോഷ്ടിയ്ക്കപ്പെട്ട ഇലക്ട്രോണിക് വസ്തു സ്വീകരിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
- ഈ കുറ്റത്തിന് 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.
സെക്ഷൻ 66 C
- Identity Theft -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ
- മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നു
സെക്ഷൻ 66 D
- ആൾമാറാട്ടം നടത്തി മറ്റൊരാളെ വഞ്ചിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.
- ഈയൊരു കുറ്റത്തിന് മൂന്നു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.
സെക്ഷൻ 66 F
- Cyber terrorism -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
- ഈ കുറ്റത്തിന് ജാമ്യം ലഭിക്കില്ല. ജീവപര്യന്തം തടവ് ശിക്ഷയാണ് ശിക്ഷയായി ലഭിക്കുന്നത്.