Challenger App

No.1 PSC Learning App

1M+ Downloads
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?

Aതാപധാരിത (heat capacity)

Bദ്രവീകരണ ലീന താപം (latent heat of fusion)

Cവിശിഷ്ടതാപധാരിത (specific heat capacity)

Dബാഷ്പീകരണ ലീന താപം( latent heat of vapourisation )

Answer:

C. വിശിഷ്ടതാപധാരിത (specific heat capacity)

Read Explanation:

വിശിഷ്ടതാപധാരിത (specific heat capacity)

  • ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപമാണ് വിശിഷ്ടതാപധാരിത (specific heat capacity)
  • വിശിഷ്ടതാപധാരിതയുടെ  യൂണിറ്റ് - ജൂൾ / കിലോഗ്രാം കെൽവിൻ (J/kg K  )
  • വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം - ജലം
  • വിശിഷ്ടതാപധാരിത ഏറ്റവും കൂടിയ മൂലകം - ഹൈഡ്രജൻ

Related Questions:

ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?

താഴെപ്പറയുന്നവയിൽ ശരി ഏത് ?

  1. ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതൽ ആകുന്നു
  2. ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു
  3. ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ് ഉള്ളതാകുന്നു
  4. ജ്വലനശേഷിയുള്ള ദ്രാവകത്തിന്റെ താപം flash point എത്തിയാൽ ആയത് സ്വയം കത്തിപ്പടരുന്നു
    കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?