App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, വസ്തുവിന്റെ ഭാരവും, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും. ഇതാണ് ----.

Aപ്ലവന തത്വം

Bബെർണോളി തത്വം

Cന്യൂട്ടന്റെ തത്വം

Dസ്നെൽസ് നിയമം

Answer:

A. പ്ലവന തത്വം

Read Explanation:

പ്ലവനതത്വം (Principle of Floatation):

Screenshot 2024-12-07 at 4.05.16 PM.png
  • ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, വസ്തുവിന്റെ ഭാരവും, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും. ഇതാണ് പ്ലവനതത്വം.

  • ഒരു ദ്രവത്തിൽ മുങ്ങിക്കിടക്കുന്ന വസ്തുവിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം, വസ്തുവിന്റെ ഭാരത്തെക്കാൾ കുറവായിരിക്കും.

  • എന്നാൽ ദ്രവത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുവിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം, വസ്തുവിന്റെ ഭാരത്തിന് തുല്യമായിരിക്കും.

  • ബോട്ടിന്റെ രൂപത്തിലുള്ള അലുമിനിയം ഫോയിൽ, അതിന്റെ തുല്യഭാരം ജലത്തെ ആദേശം ചെയ്യുന്നു.

Screenshot 2024-12-09 at 1.32.24 PM.png
  • ബോട്ടിനുള്ളിൽ തൂക്കക്കട്ടി വച്ചപ്പോൾ, ബോട്ടിന്റെയും തൂക്കക്കട്ടിയുടെയും ആകെ ഭാരത്തിന്, തുല്യഭാരം ജലത്തെ ബോട്ടിന് ആദേശം ചെയ്യാൻ കഴിയുന്നു.

Screenshot 2024-12-09 at 1.32.29 PM.png
  • ബോട്ടിന്റെ ആകൃതിയിലുളള അലുമിനിയം ഫോയിൽ ആദേശം ചെയ്ത ജലത്തിന്റെ വ്യാപ്തം, ചുരുട്ടിയ രൂപത്തിലുള്ള അലുമിനിയം ഫോയിൽ ആദേശം ചെയ്തതിനേക്കാൾ കൂടുതലാണ്.

Screenshot 2024-12-09 at 1.36.41 PM.png
  • അതിനാൽ, അലുമിനിയം ഫോയിൽ ബോട്ട് ജലത്തിൽ പൊങ്ങിക്കിടക്കുന്നു.

Screenshot 2024-12-09 at 1.42.21 PM.png
  • ഇരുമ്പാണി ജലത്തിൽ താഴ്ന്നു പോകുമെങ്കിലും, ഇരുമ്പ് കൊണ്ടുണ്ടാക്കിയ കപ്പൽ സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം പ്ലവക്ഷമബലം ആണ്.


Related Questions:

മണ്ണെണ്ണയുടെ സാന്ദ്രത ------.
ഒരു വസ്തു ദ്രവത്തിൽ പൂർണ്ണമായോ, ഭാഗികമായോ മുങ്ങിയിരിക്കുമ്പോൾ, ആ വസ്തുവിൽ ദ്രവം പ്രയോഗിക്കുന്ന പ്ലവക്ഷമബലം, ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് ----.
ദ്രാവകങ്ങളും (liquids), വാതകങ്ങളും (gases) പൊതുവായി ---- എന്നറിയപ്പെടുന്നു.
ദ്രവങ്ങലിൽ സ്ഥിതി ചെയ്യുന്ന വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ബലങ്ങൾ ഏതെല്ലാമാണ് ?
ഇരുമ്പാണി ജലത്തിൽ താഴ്ന്നു പോകുമെങ്കിലും, ഇരുമ്പ് കൊണ്ടുണ്ടാക്കിയ കപ്പൽ സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം ---- ആണ്.