App Logo

No.1 PSC Learning App

1M+ Downloads
കുഞ്ഞുങ്ങൾ തന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സമൂഹത്തിന്റെ ഭാഗമായി മാറുന്നതിനായി ആ സമൂഹത്തിന്റെ മൂല്യങ്ങളും വഴക്കങ്ങളും പഠിച്ചെടുക്കുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?

Aസാമൂഹിക ആധിപത്യം

Bസാമൂഹിക വളർച്ച

Cസാമൂഹീകരണം.

Dഇവയൊന്നുമല്ല

Answer:

C. സാമൂഹീകരണം.

Read Explanation:

  • ജനനം മുതൽ ജീവിതകാലം മുഴുവനും തുടരുന്ന ഒരു പ്രക്രിയയാണ് സാമൂഹീകരണം.

  • കുഞ്ഞുങ്ങൾക്ക് അവർ ജനിക്കുന്ന സമയത്ത് സമൂഹത്തെക്കുറിച്ചോ സാമൂഹിക പെരുമാറ്റത്തെക്കുറിച്ചോ അറിവുണ്ടാവുകയില്ല.

  • വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സമൂഹത്തിൻ്റെ ഭാഗമായി മാറുന്നതിനായി ആ സമൂഹത്തിൻ്റെ മൂല്യങ്ങളും വഴക്കങ്ങളും അവർ പഠിച്ചെടുക്കുന്നു.

  • ഈ പഠിച്ചെടുക്കൽ പ്രക്രിയ (learning process) യാണ് സാമൂഹീകരണം


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് ഒരു വ്യക്തിയുടെ ആരോപിത പദവിയുടെ ഉദാഹരണമാണ്?
പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
സമൂഹം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ലിംഗപദവി ഉള്ളവർ ഏത് പേരിൽ അറിയപ്പെടുന്നു?
വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി
ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?