App Logo

No.1 PSC Learning App

1M+ Downloads
കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 70

Bസെക്ഷൻ 71

Cസെക്ഷൻ 72

Dസെക്ഷൻ 73

Answer:

A. സെക്ഷൻ 70

Read Explanation:

സെക്ഷൻ 70 - കൂട്ടബലാത്സംഗം [gang rape ]

  • ഒരു സംഘത്തിലെ ഒന്നോ അതിലധികമോ വ്യക്തികൾ ചേർന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താൽ ആ സംഘത്തിലെ ഓരോരുത്തരും ബലാത്സംഗകുറ്റം ചെയ്തതായി കണക്കാക്കും

  • ശിക്ഷ - 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരയാകാവുന്നതുമായ തടവും പിഴയും

  • 18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ ഒന്നിലധികമോ വ്യക്തികൾ ചേർന്ന് ബലാത്സംഗം ചെയ്താൽ ആ വ്യക്തികളിൽ ഓരോരുത്തരും കുറ്റം ചെയ്തതായി കണക്കാക്കും

  • ശിക്ഷ - ജീവപര്യന്തം തടവും പിഴയും [ ശേഷിക്കുന്ന ജീവിതകാലം മുഴുവനും തടവ് ]


Related Questions:

ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?