Challenger App

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?

Aറൂൾ 10(1)

Bറൂൾ 10(2)

Cറൂൾ 8

Dറൂൾ 9

Answer:

A. റൂൾ 10(1)

Read Explanation:

  • കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ൽ പരാമർശിക്കുന്നത്.
  • ഈ ചട്ടങ്ങളിലെ നാലാം ഭാഗത്തിലെ റൂൾ 10(1) പ്രകാരം നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

  • എന്നാൽ റൂൾ 10 (2) പ്രകാരം നിയമനാധികാരിക്ക് താഴെയുളള അതോറിറ്റിയാണ് സസ്പെൻഷൻ പുറപ്പെടുവിച്ചതെങ്കിൽ ആ അതോറിറ്റി ഇങ്ങനെ ഒരു
    ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ബോധ്യപ്പെടുത്തി ഉടൻ
    തന്നെ നിയമനാധികാരിക്ക് റിപ്പോർട്ട് നൽകേണ്ടതാണ്.

Related Questions:

പക്ഷപാതത്തിനെതിരായ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ബോധപൂർവ്വമോ അല്ലാതെയോ ഉള്ള പ്രവർത്തനപരമായ മുൻവിധിയാണ് പക്ഷപാതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
  2. ഏതെങ്കിലും ഒരു കേസിൽ ഒരു തീരുമാനത്തിൽ എത്തുന്നതിൽ ജഡ്ജിയെ തെറ്റായി സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾക്കെതിരെ പക്ഷപാതത്തിന് എതിരായ നിയമം വ്യവസ്ഥ ചെയ്യുന്നു.
    സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?
    കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഭരണപരമായ നീതി നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ ക്ഷേമ രാഷ്ട്രത്തിന്റെ ഒരു ഉപോൽപ്പന്നമാണ്.
    2. 18-19-ാം നൂറ്റാണ്ടുകളിൽ ലെയ്സൈസ് ഫെയർ സിദ്ധാന്തം സ്വാധീനം ചെലുത്തിയപ്പോൾ, നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങുടെയും സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകനായി ഉയർന്നു വന്നു.
    3. ക്ഷേമ രാഷ്ട്രത്തിന്റെ ആവിർഭാവത്തോടെ വ്യക്തിഗത അവകാശങ്ങളെക്കാൾ സാമൂഹിക താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ തുടങ്ങി.
    4. ഒരു ക്ഷേമരാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന പുതിയ സാമൂഹിക ലക്ഷ്യങ്ങൾക്ക് യോജിച്ചതായിരുന്നില്ല ഭരണപരമായ വിധി നിർണയത്തിന്റെ പുതിയ സംവിധാനം.

      ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സുരക്ഷ ഉറപ്പാക്കലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ഒരു വിധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും വേഗത്തിലും ദൃഢമായതുമായ നടപടി ആവശ്യമായി വരുന്നവയാണ്.അല്ലാത്ത പക്ഷം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കാം.
      2. ഈ സാഹചര്യങ്ങളിൽ വിദഗ്ധരുടെ അധ്യക്ഷതയിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതികൾ പെട്ടെന്നുള്ളതും നീതി യുക്തവുമായ നടപടികൾ ഉറപ്പാക്കുന്നു.