കേരളത്തിൽ 'ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം' സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
Aതൃശ്ശൂർ
Bആലപ്പുഴ
Cകൊല്ലം
Dതിരുവനന്തപുരം
Answer:
D. തിരുവനന്തപുരം
Read Explanation:
രാജ്യത്തെ ഏഴാമത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് (Cyclone Warning Centre) കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നിലവിൽ വന്നത്.
കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പ്, തീരദേശ ബുളളറ്റിനുകൾ (മത്സ്യതൊഴിലാളികൾക്കുളള മുന്നറിയിപ്പ് ഉൾപ്പെടെയുളളവ) തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള, കർണാടക സർക്കാരുകൾക്ക് ഇതുവഴി ലഭിക്കും.
ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മറ്റ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങൾ ഉള്ളത്.