App Logo

No.1 PSC Learning App

1M+ Downloads
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ "യാഥാസ്ഥിത സദാചാരതലത്തിൽ" വരുന്ന ഘട്ടം ഏത് ?

Aപ്രായോഗികമായ ആപേക്ഷികത്വം

Bസാമൂഹിക സുസ്ഥിതി പാലനം

Cസാമൂഹിക വ്യവസ്ഥ, നിയമപരം

Dശിക്ഷയും അനുസരണയും

Answer:

B. സാമൂഹിക സുസ്ഥിതി പാലനം

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?
.................. എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.
ഒരു വ്യക്തിയുടെ വളർച്ചയിലും വികാസത്തിലും താരതമ്യേന സ്വാധീനം കുറവുള്ള ഘടകം ഏതാണ് ?
തെറ്റായ പ്രസ്താവന ഏത് ?
നിരാശാജനകമായ സാഹചര്യത്തെ നേരിടുന്നതിന് വ്യക്തി അവലംബിക്കുന്ന അബോധപൂർവ്വമായ പ്രതിരോധ തന്ത്രങ്ങളാണ് :