App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ വിക്ഷേപണ തന്ത്രമല്ലാത്തത് ഏത് ?

Aവായുപൂരണശോധനം

Bറോഷാക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ്

Cസാമൂഹ്യമിതി

Dപദപൂരണശോധകം

Answer:

C. സാമൂഹ്യമിതി

Read Explanation:

പ്രക്ഷേപണതന്ത്രങ്ങൾ (Projective Techniques)

  • ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്ന രീതി - പ്രക്ഷേപണതന്ത്രങ്ങൾ

പ്രധാന പ്രക്ഷേപണതന്ത്രങ്ങൾ

  • Rorshach Ink-Blot Test
  • Thematic Apperception Test (TAT)
  • Word Association Test (WAT)
  • Children's Apperception Test (CAT)
  • Sentence Completion Test 

 

സാമൂഹ്യമിതി (Sociometry)

  • ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ 
  • ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് - സാമൂഹികമിതി
  • സാമൂഹികമിതിയിൽ നിന്ന് താരങ്ങളെയും (Stars) ക്ലിക്കുകളെയും (Cliques) ഒറ്റപ്പെട്ടവരെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു
  • അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ
  • രണ്ടോ മൂന്നോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക് 
  • പരസ്പരം തിരഞ്ഞെടുക്കാത്ത ഇരട്ടകൾ - ദ്വന്ദ്വങ്ങൾ 
  • മറ്റാരും തിരഞ്ഞെടുക്കാത്ത അംഗങ്ങളാണ് - ഒറ്റപ്പെട്ടവർ
  • സാമൂഹികമിതിയെന്ന മൂല്യനിർണ്ണയോപാധിയുടെ ഉപജ്ഞാതാവ് - ജെ.എൽ. മോറീനോ

Related Questions:

പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത് :
സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?
ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :
നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത് ?
വിദ്യാർഥിയുടെ മനോഭാവം മൂല്യനിർണ്ണയം ചെയ്യുന്നതിന് ഏറ്റവും ഉപയോഗപ്രദമായത് ഏത് ?